മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കുന്നംകുളം വാഹനാപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പൊലീസ് ബെൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, മൂന്ന് വയസ്സുകാരനായ മകൻ എമ്മിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. മദ്യലഹരിയിൽ അമിതവേഗത്തിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. മുനീറും ഷിഫ്നയും സംഭവസ്ഥലത്തും കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്.

അപകടസമയത്ത് കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ ഡ്രൈവറായ ബെൻ ഇന്ന് അറസ്റ്റിലായത്.

Related Posts