നിയന്ത്രണം വിട്ട് കാർ കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് കാരപ്പറമ്പ് കുണ്ടുപറമ്പ് റോഡിൽ മുടപ്പാട്ട് പാലത്തിന് സമീപം കനാലിലേക്കാണ് കാർ മറിഞ്ഞത്. എതിരേവന്ന സ്കൂട്ടറിനെ വെട്ടിച്ചപ്പോൾ കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിലുണ്ടായിരുന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്തി. കാർ മറിയുന്നത് കണ്ട ഉടനെ പ്രദേശത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിനിറങ്ങി. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Posts