കെ.എൻ.എസ്സ്.എസ്സ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമം “സർഗോത്സവം – 2025”, കേരള പിറവി/രാജ്യോത്സവ ആഘോഷങ്ങൾ സർജാപൂർ റോഡിലെ, കൊടത്തി ഗേറ്റിലുള്ള സംസ്കൃതി കൺവെൻഷൻ സെൻററിൽവെച്ചു നടന്നു. കെ.എൻ.എസ്സ്.എസ്സ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, മഹിളാ കൺവീനർ ശോഭന രാംദാസ്, കരയോഗം പ്രസിഡണ്ട് രവീന്ദ്രൻ നായർ, സെക്രട്ടറി ജയശങ്കർ, ട്രഷറർ അനീഷ്, മഹിളാ വിഭാഗം പ്രസിഡണ്ട് ജയശ്രീ രവി, സെക്രട്ടറി രാജലക്ഷി നായർ, ശ്രീജ വിജയൻ, രവി വാസുദേവൻ, ആനന്ദ്, ദിനേഷ് കർത്ത, മറ്റു ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായ മഹാദേവപുര എം.എൽ.എ മഞ്ജുള അരവിന്ദ് ലിംബാവലി സർജാപുര കരയോഗം നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, കുടുംബങ്ങളുടെ ഈ കൂട്ടായ്മ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാവുകാൻ ആശംസകൾ അറിയിക്കുകയും ചെയ്തു. പരിപാടിയിൽ ബോർഡ് ഡയറക്ടറുമാർ, കരയോഗം പ്രതിനിധികൾ, മഹിളാ പ്രതിനിധികൾ, മറ്റു വിശിഷ്ടവ്യക്തികൾ, കരയോഗം കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഈ പരിപാടിയുടെ ഭാഗമായി, സ്പന്ദന ഹോസ്പിറ്റലുമായി യോജിച്ചുകൊണ്ട് കുടുംബാംഗങ്ങൾക്കായി ആരോഗ്യ സുരക്ഷാ പാക്കേജുകളുടെ ഉത്ഘാടനം നിർവ്വഹിച്ചു. കരയോഗത്തിലെ മുതിർന്ന കുടുംബാംഗങ്ങൾ, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങൾ തുടങ്ങിയവരെ ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും, വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. ലെഫ്.കേണൽ ശശിധരൻ നായർ, ശങ്കർ, പത്മനാഭൻ നായർ, പുഷ്കല, ഭാവന, ബിന്ദു ശ്രീകുമാർ, രമേഷ്, ശശി കുമാർ, കെ.സി.വിജയൻ, വിനോദ്, മണികണ്ഠൻ, മുരളി, ബാലകൃഷ്ണൻ നായർ, സുജ അരുൺ തുടങ്ങിയവർ നേതൃത്വം കൊടുത്തു.