കേരള സമാജം നോർത്ത് വെസ്റ്റ് മലയാളം മിഷൻ പഠന കേന്ദ്രം കർണ്ണാടക രാജ്യോത്സവ – കേരളപ്പിറവി ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ തന്നെ അവതാരകരായ പരിപാടിയിൽ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ മലയാളം മിഷൻ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾ മനോഹരവും വ്യത്യസ്തങ്ങളുമായ പരിപാടികൾ അവതരിപ്പിച്ചു.

സമാജം പ്രസിഡൻണ്ട് ആർ.മുരളീധർ ഉദ്ഘാടനം നിർവ്വഹിക്കുകയും ജോ.സെക്രട്ടറി മുരളി.സി.പി സ്വാഗതവും മലയാളം ക്ലാസ് ചെയർമാർ വിശ്വംബരൻ.കെ നന്ദിയും അറിയിച്ചു. അദ്ധ്യാപികമാരായ അനിത രാജേഷ്, മൃദുല ഷാജി, ബിന്ദു ഗോപാലകൃഷ്ണൻ ട്രഷറർ ബിജു ജേക്കബ്, ജോ.സെക്രട്ടറി വിശ്വനാഥൻ പിള്ള, വിദ്യാനിധി ചെയർമാൻ അശോകൻ കെ.പി, കൺവീനർ അശോക് കുമാർ, എം.രാമചന്ദ്രൻ, ശശി.കെ, വിജയൻപിള്ള, സുധാകരൻ എന്നിവർ നേതൃത്വം നൽകി.

Related Posts