ഐ​​സി​​സി അ​​​​ണ്ട​​​​ർ19 ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ തോൽവി അറിയാതെ മു​​​​ന്നേ​​​​റു​​​​ന്ന ഇ​​​​ന്ത്യ​​​​ക്ക് നി​​​​ല​​​​വി​​​​ലെ ഫോ​​​​മി​​​​ൽ കിരീടം നേടുക എന്നത് അ​​​​പ്രാ​​​​പ്യ​​​​മ​​​​ല്ല. സെ​​​​മി​​​​യി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് റ​​​​ണ്‍ ചേ​​​​സി​​​​ലു​​​​ടെയാണ് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തിയത്. 311 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യം വെ​​​​റും 41.1 ഓ​​​​വ​​​​റി​​​​ൽ മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ മ​​​​റി​​​​ക​​​​ട​​​​ന്നു. എ​​​​ന്നാ​​​​ൽ, ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി എ​​​​ത്തു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ട് ശ​​​​ക്ത​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തും.

പ​​​​തി​​​​നാ​​​​ലു​​​​കാ​​​​ര​​​​ൻ വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി​​​​, ക്യാ​​​​പ്റ്റ​​​​ൻ ആ​​​​യു​​​​ഷ് മാ​​​​ത്രെ, സെ​​​​മി​​​​യി​​​​ൽ സെ​​​​ഞ്ചു​​​​റി​​ നേ​​ടി​​യ മ​​​​ല​​​​യാ​​​​ളി താ​​​​രം ആ​​​​രോ​​​​ണ്‍ ജോ​​​​ർ​​​​ജ്, എ​​​​ന്നി​​​​വ​​​​രെ​​​​ല്ലാം മി​​​​കച്ച ഫോമിലാണ്. ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​രു മണിക്ക് ഹ​​​​രാ​​​​രെ സ്പോ​​​​ർ​​​​ട്സ് ക്ല​​​​ബ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​​ണ് മ​​​​ത്സ​​​​രം.

Related Posts