സർഗധാര സാംസ്കാരികസമിതി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടി ‘അക്ഷരങ്ങളിൽ നിന്ന് അൽഗോരിതങ്ങളിലേക്ക് – മലയാള സിനിമയുടെ സഞ്ചാര പഥങ്ങൾ’ 2026 ഡിസംബർ 6ന് ഉച്ചക്ക് 3മണിക്ക് ജാലഹള്ളിയിലുള്ള ശബരി സ്‌കൂളിലെ കലാമന്ദിരത്തിൽവെച്ച് നടക്കും.

സിനിമാ – നാടക നിർമ്മാതാവ്, സംവിധായകൻ, നടൻ, ഐ ടി വിദഗ്ദ്ധൻ എന്നി നിലയിൽ പ്രശസ്തനായ പ്രകാശ് ബാരെ മുഖ്യാതിഥിയായിരിക്കും. വേദിയിൽ മനോജ് എസ്.പിഷാരടി, ശ്രീജിത്ത് എസ് പിള്ള, അരുൺ കലാനന്ദൻ എന്നിവർ നിർമ്മിച്ച തനിയെ, സുഖിനോ ഭവന്തു എന്നീ ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക് 89719 10472, 93420 33860 വിളിക്കുക.

Related Posts