മണ്ഡ്യ സന്ദർശനത്തിനെത്തിയ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെതിരെ കർഷകരുടെ കരിങ്കൊടി പ്രതിഷേധം. വിവിധ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കർണാടക രാജ്യ റെയ്ത സംഘ (കെആർആർഎസ്) പ്രവർത്തകരാണ് കരിങ്കൊടി വീശി പ്രതിഷേധിച്ചത്.

കരിമ്പിന് മിനിമം താങ്ങുവില പ്രഖ്യാപിക്കുക, സർക്കാർ സ്കൂളുകൾ സംരക്ഷിക്കുക, എല്ലാ വിദ്യാർഥികൾക്കും തുല്യ വിദ്യാഭ്യാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനു ശേഷമാണ് മുഖ്യമന്ത്രിക്ക് യാത്ര തുടരാനായത്.

Related Posts