എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ.കെയുടെ ഏറ്റവും പുതിയ നോവൽ ‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’ പ്രകാശനം ജൂൺ 20ന്, 3 മണിക്ക് ഇന്ദിരാനഗറിലെ റോട്ടറി ഹാളിൽ നടക്കും. മാന്ത്രികതയും മാസ്‌മരികതയും സമന്വയിച്ച് ഒരുക്കിയിരിക്കുന്ന ഈ കൃതി ഒരു ത്രില്ലർ നോവലാണ്. മലയാളം വായനക്കാർക്ക് തികച്ചും പുതിയൊരു അനുഭവമായിരിക്കും പ്രേംരാജ് കെ.കെയുടെ ഈ കൃതി. കേരളത്തിൽ നിന്നും മന്ത്ര-തന്ത്ര വിദ്യകളിൽ പ്രാവീണ്യമുള്ള ഒരു കുടുംബവും അവർ നേരിടുന്ന പ്രതിസന്ധികളും തുടർന്ന് അവയെ നേരിടുന്നതുമാണ് ഇതിൻ്റെ ഇതിവൃത്തം.

കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ബാലനോവൽ ഉൽക്ക വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രേംരാജ് കെ.കെ ബെംഗളൂരുവിലെ അറിയപ്പെടുന്ന കഥാകാരനാണ്. അഡോർ പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഈ കൃതിയുടെ വില 380 രൂപയാണ്.


കുടുതൽ വിവരങ്ങൾക്ക് 9886910278.

Related Posts