പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിൻ്റെ പിന്തുണ യുഡിഎഫിന്. ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് (എം) പ്രതിപക്ഷസ്ഥാനത്തിരിക്കും. ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടും. ആദ്യടേമില്‍ നഗരസഭാ അധ്യക്ഷയാകുന്നതോടെ 21കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും.
രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്‌സണ്‍ ആകും. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍ ആകും. പാലാ നഗരസഭയില്‍ ബിനു പുളിക്കകണ്ടം, ബിനുവിൻ്റെ സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുവിൻ്റെ മകള്‍ ദിയ എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14 15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്.
കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. ഇരുപത്തിയൊന്നുകാരിയാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്ന പിവി സുകുമാരന്‍ നായര്‍ പുളിക്കണ്ടത്തിൻ്റെ മക്കളാണ് ബിനുവും ബിജുവും.