പുതുമുഖ സംവിധായകൻ ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്ത് മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ദിലീപിൻ്റെ 150-ാം മത്തെ ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ അഞ്ചാം വാരത്തിലും ഹൗസ് ഫുൾ ഷോകളോടെ ജൈത്ര യാത്ര തുടരുന്നു. പ്രിൻസിനെ കോരി ചൊരിയുന്ന മഴ പോലും വകവെക്കാതെ പ്രേക്ഷകർ സ്നേഹിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് മറ്റൊരു സൂപ്പർ ഹിറ്റ് .

പ്രിൻസ് തന്നെ പെരുന്നാൾ ആഘോഷങ്ങളിലും ഒന്നാമൻ. സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ഈ ചിത്രത്തിൽ ദിലീപിന്‍റെ നായികയായി അഭിനയിച്ചിരിക്കുന്നത് പുതുമുഖ താരം റാണിയ ആണ്. ഒരു ദിലീപ് ചിത്രം ഒരു വർഷത്തിനുശേഷമാണ് പ്രേക്ഷകരിൽ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിൻ്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ.

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച മലയാളി ഫ്രം ഇന്ത്യ, ജനഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ദിലീപ് -ജോണി ആൻ്റണി- മഞ്ജുപിള്ള കോമ്പിനേഷൻ തിയേറ്ററുകളിൽ പൊട്ടിച്ചിരികൾ ഉയർത്തുമ്പോൾ മലയാളികൾക്ക് ആസ്വദിച്ചു കാണാവുന്ന ഒരു ചിത്രം തന്നെയാണ് ലഭിച്ചിരിക്കുന്നത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്‌ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

ദിലീപിൻ്റെ അനുജന്മാരായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആൻ്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും,കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

Related Posts