അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ത്തി​ൽ കോൺഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് സു​ൽ​ത്താ​ൻ​പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ അ​ന്ന​ത്തെ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്‌​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് കേ​സ് കൊ​ടു​ത്ത​ത്. രാ​ജ്യ​ത്തെ വി​വി​ധ കോ​ട​തി​ക​ളി​ല്‍ സ​മാ​ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ കേ​സ് ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. 2018​ലാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ വി​ജ​യ് മി​ശ്ര രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മാ​ന​ന​ഷ്ട കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

Related Posts