തമിഴ്‌നാട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വിജയ്‌യുടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ വ​ൻ പി​ഴ​വ് കണ്ടെത്തി. തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലെ​യും പെ​ര​മ്പൂ​രി​ലെ​യും പ​ത്രി​ക​ക​ളി​ൽ വ്യ​ത്യാ​സം വ​ന്ന​തോ​ടെ​യാ​ണ് വി​ഷ​യം ച​ര്‍​ച്ച​യാ​യ​ത്. വി​ജ​യ്ക്കെ​തി​രെ കേ​സി​ല്ലെ​ന്ന് പെ​ര​മ്പൂ​ർ പ​ത്രി​ക​യി​ലും ര​ണ്ട് കേ​സു​ണ്ടെ​ന്ന് അവസാനം ന​ൽ​കി​യ പ​ത്രി​ക​യിലും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2025ൽ ​മ​ധു​ര​യി​ൽ ന​ട​ത്തി​യ ടി​വി​കെ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പെ​ട്ടാ​ണ് ആ​ദ്യ കേ​സ്. പെ​ര​മ്പൂ​രി​ലെ പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ് എ​ന്നാ​ണ് വിജയ്‌യുടെ പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​ത്.
പെ​ര​മ്പൂ​രി​ൽ വി​ജ​യ്ക്ക് പു​തി​യ പ​ത്രി​ക ന​ൽ​കേ​ണ്ടി​വ​രും. ഇ​നി ശ​നി​യാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യു​മാ​ണ് പ​ത്രി​ക സ്വീ​ക​രി​ക്കു​ക. പെ​ര​മ്പൂ​രി​ൽ ര​ണ്ട് സെ​റ്റ് പ​ത്രി​കയാണ് വി​ജ​യ് സ​മ​ർ​പ്പി​ച്ചിട്ടുള്ളത്.

Related Posts