ബംഗളൂരുവിനും വിജയപുരക്കും ഇടയിൽ എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി. പാട്ടീൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അലമാറ്റിക്കും വാണ്ടലിനും ഇടയിലുള്ള 9.60 കിലോമീറ്റർ ഇരട്ടപ്പാത റെയിൽപാതയുടെ പണി പൂർത്തിയായതിനെ തുടർന്നാണ് ആവശ്യം ഉന്നയിച്ചത്.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും മന്ത്രി വി.സോമണ്ണക്കും ഇത് സംബന്ധിച്ച് മാർച്ച് 30ന് കത്ത് എഴുതിയിട്ടുണ്ട്. ട്രെയിൻ സർവിസ് യഥാർഥ്യമാകുന്നതോടെ വിജയപുര, ബഗൽകോട്ട് ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts