ലോകത്തിലെ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ ‘ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്‌സ് 2025’ റിപ്പോര്‍ട്ട് പുറത്ത്. അന്താരാഷ്‌ട്ര തലത്തില്‍ ഗതാഗതവേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചു.

ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വീണ്ടും വര്‍ദ്ധിച്ചതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മഹാരാഷ്‌ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ തിരക്കേറിയ നഗരമായി മാറി. ബംഗളൂരു നഗരത്തില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു. ബംഗളൂരുവിൽ ഒരു ശരാശരി യാത്രക്കാരന്‍ പ്രതിവര്‍ഷം 130 മണിക്കൂറിലധികം തിരക്കേറിയ സമയങ്ങളില്‍ അധികമായി ചിലവഴിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് കാരണം നഗരങ്ങളിലെ കാര്‍ബണ്‍ ഉദ്വമനം വര്‍ദ്ധിപ്പിക്കുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Related Posts