തി​രുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം
Kerala
0 min read
6.4k

തി​രുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം

മാർച്ച്‌ 17, 2026
0

തി​രുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. ഇന്ന് രാവിലെ ര​ണ്ടാം നി​ല​യി​ലെ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ലെ സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വളരെപ്പെട്ടെന്നുതന്നെ ഇവിടെയുണ്ടായിരുന്ന അമ്പതോളം രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിയതിനാൽ ആർക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ല എന്നാണ് വിവരം. ഐ​സി​യു​വി​ലെ എ​ല്ലാ ബെ​ഡ്ഡി​ലും രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യാ​ണ് വി​വ​രം. തീ ​പി​ടി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല.

Continue Reading
തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് ഉ​ത്ത​ര​വ് പ​റ​യും
Kerala
0 min read
5.9k

തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് ഉ​ത്ത​ര​വ് പ​റ​യും

മാർച്ച്‌ 17, 2026
0

തൊ​ണ്ടി​മു​ത​ൽ കേ​സി​ലെ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് ഉ​ത്ത​ര​വ് പ​റ​യും. കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി മൂ​ന്ന് വ​ർ​ഷം ത​ട​വ് ശി​ക്ഷി​ച്ചി​രു​ന്നു. ​1990 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ൻ പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും ശി​ക്ഷ മ​ര​വി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ത​നി​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ന്‍റ​ണി

Continue Reading
കാബൂളിലെ ആശുപത്രിക്ക് നേരെ പാക് ആക്രമണം; 400 മരണം
World
0 min read
5.8k

കാബൂളിലെ ആശുപത്രിക്ക് നേരെ പാക് ആക്രമണം; 400 മരണം

മാർച്ച്‌ 17, 2026
0

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. കാബൂളിലെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 250ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു. 2000 ബെഡ് സൗകര്യമുള്ള ആശുപത്രി കെട്ടിടത്തിന് നേരെ രാത്രിയിലാണ് ആക്രമണമുണ്ടായത്.അതേസമയം ആശുപത്രിയെ ലക്ഷ്യമിട്ടിട്ടില്ലെന്നും സിവിലിയൻസ് കൊല്ലപ്പെട്ടുവെന്ന അഫ്ഗാൻ്റെ വാദം അടിസ്ഥാനരഹിതമാണെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻ്റെ വക്താവ് മൊഷറഫ് സയിദി വ്യക്തമാക്കി. അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളും അവരെ പിന്തുണക്കുന്നതും അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതുമായ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ്

Continue Reading
പുരോഗമന കലാ സാഹിത്യ സംഘം സെമിനാർ മാർച്ച് 22ന്
Association News
1 min read
6.9k

പുരോഗമന കലാ സാഹിത്യ സംഘം സെമിനാർ മാർച്ച് 22ന്

മാർച്ച്‌ 17, 2026
0

പുരോഗമന കലാ സാഹിത്യ സംഘം ബെംഗളൂരു സംഘടിപ്പിക്കുന്ന സെമിനാർ മാർച്ച് 22ന് ഉച്ചയ്ക്ക് 2 മണിക്ക് പീനിയ എൻടിടിഎഫ് സർക്കിളിലെ നെസ്റ്റ് ഇൻ ഹാളിൽ നടക്കും.‘പുരാവൃത്തങ്ങളുടെ പുരോഗമന പരിപ്രേക്ഷ്യം’ എന്ന വിഷയത്തിൽ എം എം സചീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. പാട്ടരങ്ങ്, നാടൻ കലാവതരണം എന്നിവ ഉണ്ടായിരിക്കും. ബെംഗളൂരുവിലെ സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.

Continue Reading
ഇറാൻ്റെ ആ​ക്ര​മ​ണം ശ​ക്ത​മായതോടെ യു​എ​ഇ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു
World
0 min read
6.7k

ഇറാൻ്റെ ആ​ക്ര​മ​ണം ശ​ക്ത​മായതോടെ യു​എ​ഇ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

മാർച്ച്‌ 17, 2026
0

പ​ശ്ചി​മേ​ഷ്യ​യി​ൽ ഇറാൻ്റെ ആ​ക്ര​മ​ണം ശ​ക്ത​മായതോടെ യു​എ​ഇ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. അ​ബു​ദാ​ബി​യി​ലെ എ​ണ്ണ​പാ​ടം ല​ക്ഷ്യ​മി​ട്ടും ഇന്നലെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നി​ടെ ഇ​റാ​നൊ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്ന് റ​ഷ്യ വീ​ണ്ടും വ്യ​ക്ത​മാ​ക്കി. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പ​ര​മാ​വ​ധി ശേ​ഷി വി​നി​യോ​ഗി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും റ​ഷ്യ പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ കീ​ഴ​ട​ങ്ങാൻ ത​യാ​റ​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി.

Continue Reading
ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ
World
0 min read
5.8k

ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ

മാർച്ച്‌ 17, 2026
0

ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കി നാറ്റോ സഖ്യകക്ഷികൾ. ഹോർമൂസ് വിഷയത്തിൽ ഒരുമിച്ച് നിൽക്കണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാറ്റോ അംഗരാജ്യങ്ങൾ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നത്. ഇത് ട്രംപിന് കനത്ത തിരിച്ചടിയായി. നാറ്റോ അംഗരാജ്യങ്ങളെ ഇറാനെതിരായ പോരാട്ടത്തിൽ ഉൾപ്പെടുത്താനിരുന്ന ട്രംപിൻ്റെ നീക്കം. യുദ്ധത്തിൽ ഭാഗമാകില്ലെന്ന് യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ വ്യക്തമാക്കി. കെയ്ർ സ്റ്റാർമറിൻ്റെ നിലപാടിൽ ട്രംപ് വിയോജിപ്പ് രേഖപ്പെടുത്തി. ഹോര്‍മുസിലേക്ക് സൈന്യത്തെ അയക്കില്ലെന്ന്

Continue Reading
സസ്പെൻഷനിലായ 8 പ്രതിപക്ഷ എം.പിമാരെ ഇന്ന് തിരിച്ചെടുത്തേക്കും
Karnataka
0 min read
5.5k

സസ്പെൻഷനിലായ 8 പ്രതിപക്ഷ എം.പിമാരെ ഇന്ന് തിരിച്ചെടുത്തേക്കും

മാർച്ച്‌ 17, 2026
0

സസ്പെൻഷനിലായ 8 പ്രതിപക്ഷ എം.പിമാരെ ഇന്ന് തിരിച്ചെടുത്തേക്കും. ലോക്സഭാ സ്പീക്കർ ഓം ബിർള ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് അടക്കമുള്ളവരെ തിരിച്ചെടുക്കാൻ ധാരണയായത്. ഇന്ന് ചോദ്യോത്തരവേള കഴിഞ്ഞയുടൻ ഇതിനായുള്ല പ്രമേയം ലോക്സഭ പരിഗണിക്കും. ബഡ്‌ജറ്റ് സമ്മേളനത്തിൻ്റെ ആദ്യപാദത്തിലാണ് സഭയിൽ പ്രതിഷേധിച്ചതിന് 8 എം.പിമാരെ സസ്പെൻഡ് ചെയ്തത്. പേപ്പർ ചുരുട്ടി എറിയില്ല, നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കില്ല, ഉദ്യോഗസ്ഥരുടെ കസേരകളിൽ കയറില്ല, സഭയിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തില്ല

Continue Reading
ബെംഗളുരു നഗരത്തിലെ ഹോസ്റ്റ‌ലിൽ മലയാളി യുവതിയോട് അതിക്രമം കാട്ടിയ ഡൽഹി സ്വദേശി അറസ്റ്റിൽ
Karnataka
0 min read
6.0k

ബെംഗളുരു നഗരത്തിലെ ഹോസ്റ്റ‌ലിൽ മലയാളി യുവതിയോട് അതിക്രമം കാട്ടിയ ഡൽഹി സ്വദേശി അറസ്റ്റിൽ

മാർച്ച്‌ 17, 2026
0

കോട്ടയം സ്വദേശിയായ യുവതിയോട് അതിക്രമം കാട്ടിയ ഡൽഹി സ്വദേശി മനു ശർമ (39)യെ അറസ്റ്റ് ചെയ്തു. ബെംഗളുരു നഗരത്തിലെ യൂത്ത് ഹോസ്റ്റ‌ലിൽ ആണ് സംഭവം. 28 വയസ്സുകാരിയുടെ പരാതിയിൽ ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ പേരിൽ കഴിഞ്ഞ കുറച്ചു ദിവസമായി മനു യുവതിയെ ശല്യം ചെയ്യുകയും അസഭ്യം പറയുകയുമായും ചെയ്തിരുന്നു. ഹോസ്‌റ്റലിലെ ഗെയിംസ് മുറിയിൽ കഴിഞ്ഞ ദിവസം സ്‌നൂക്കർ സ്റ്റിക്കുകളും ബോളുകളും യുവതിക്കു

Continue Reading
എയർഗണ്ണിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് 19 വയസ്സുകാരന് ദാരുണാന്ത്യം
Karnataka
0 min read
5.9k

എയർഗണ്ണിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് 19 വയസ്സുകാരന് ദാരുണാന്ത്യം

മാർച്ച്‌ 17, 2026
0

ഉത്തര കന്നഡയിലെ ഹദഗേരിയിൽ അബദ്ധത്തിൽ വെടിയേറ്റ് 19 വയസ്സുകാരന് ദാരുണാന്ത്യം. ഹദഗേരി സ്വദേശി സുബ്രഹ്മണ്യ മഞ്ജുനാഥ് ആണ് മരിച്ചത്. സ്ഥലത്തെ എസ്റ്റേറ്റ് ഉടമ കുരങ്ങിനു നേരെ വെടിയുതിർത്തപ്പോൾ അബദ്ധത്തിൽ സുബഹ്മണ്യയുടെ നെഞ്ചിൽ വെടി ഏൽക്കുകയായിരുന്നു. പൊലീസ് കേസടുത്തു അന്വേഷണം ആരംഭിച്ചു.

Continue Reading
നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള നാലാമത്തെ ട്രെയിനും എത്തി; മേയ് അവസാനത്തോടെ തുറക്കാൻ പദ്ധതി
Karnataka
1 min read
6.5k

നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള നാലാമത്തെ ട്രെയിനും എത്തി; മേയ് അവസാനത്തോടെ തുറക്കാൻ പദ്ധതി

മാർച്ച്‌ 17, 2026
0

നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള (കലേന അഗ്രഹാര – നാഗവാര) നാലാമത്തെ ട്രെയിൻ കഴിഞ്ഞ ദിവസം എത്തി. ഭാരത് എർത്ത് മുവേഴ്സ‌് ലിമിറ്റഡ് (ബിഇഎംഎൽ) നിർമിച്ച ട്രെയിനാണ് കൊത്തന്നൂരിലെ ഡിപ്പോയിൽ എത്തിച്ചത്. നാലാമത്തെ ട്രെയിൻകൂടി എത്തിയതോടെ കലേന അഗ്രഹാര മുതൽ തവരക്കെരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാത മേയ് അവസാനത്തോടെ തുറക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) പദ്ധതിയിടുന്നു. ട്രെയിൻ ഉടൻ തന്നെ സാങ്കേതിക പരിശോധനകൾക്കും പരീക്ഷണ

Continue Reading