ഗായിക ആന്‍ജി സ്റ്റോണ്‍ വാഹനാപകടത്തില്‍ മരിച്ചു
World
1 min read
13.0k

ഗായിക ആന്‍ജി സ്റ്റോണ്‍ വാഹനാപകടത്തില്‍ മരിച്ചു

മാർച്ച്‌ 2, 2025
0

പ്രശസ്‌തയായ ഗായികയും അഭിനേത്രിയുമായ ആൻജി സ്റ്റോൺ അന്തരിച്ചു. ‘ദ ആർട്ട് ഓഫ് ലൗ ആൻ്റ് വാർ, ‘വിഷ് ഐ ഡിഡ് നോട്ട് മിസ്സ് യു’ തുടങ്ങിയ ഹിറ്റുകളിലൂടെ പ്രശസ്‌തയായ ഗായികയാണ് ആൻജി സ്റ്റോൺ. അലബാമയിൽ വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. അറ്റ്ലാൻ്റയിൽ ഒരു സംഗീതപരിപാടി അവതരിപ്പിക്കാൻ ഗായകസംഘത്തോടൊപ്പം വാനിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. മകൾ ഡയമണ്ട് സ്റ്റോണാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചാണ് ആൻജി സ്റ്റോൺ കലാരംഗത്തെത്തുന്നത്. ‘ദ ഹോട്ട് ചിക്സ്

Continue Reading
ആശാ വാർക്കർമാരുടെ രാപ്പകൽ സമരം; മഴ നനയാതിരിക്കാനായി കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു
Kerala
1 min read
14.7k

ആശാ വാർക്കർമാരുടെ രാപ്പകൽ സമരം; മഴ നനയാതിരിക്കാനായി കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു

മാർച്ച്‌ 2, 2025
0

സെക്രട്ടേറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ വേണ്ടി കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം നടന്നത്. മഴ കൊള്ളാതിരിക്കാനായി ടാർപോളിൻ കെട്ടി അതിൻ്റെ താഴെ പായ വിരിച്ച് ഉറങ്ങുകയായിരുന്ന ആശാ പ്രവർത്തകരെ വിളിച്ചുണർത്തിയാണ് പോലീസ് ടാർപോളിൻ അഴിപ്പിച്ചത്. ടാർപോളിൻ അഴിക്കുന്നതുമായി ബന്ധപ്പെട്ട നേരിയ തോതിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. ആശാ വർക്കർമാരിലൊരാൾ ‘ഉറങ്ങികിടക്കുന്നവരെ വിളിച്ചുണർത്തി ഇങ്ങനെയൊക്കെ പറയാൻ

Continue Reading
ജോര്‍ദാനില്‍ നിന്നും ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളിയെ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്
World
0 min read
10.9k

ജോര്‍ദാനില്‍ നിന്നും ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളിയെ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്

മാർച്ച്‌ 2, 2025
0

ജോര്‍ദാനില്‍ നിന്നും ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ തുമ്പ സ്വദേശി ഗബ്രിയേല്‍ ആണ് മരിച്ചത്. തുമ്പയില്‍ നിന്നും നാലുപേരടങ്ങുന്ന സംഘമാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. വിസിറ്റ് വിസയില്‍ ജോര്‍ദാനില്‍ എത്തിയ സംഘം ഇസ്രായേലിലേക്ക് കടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. സംഘത്തിലെ രണ്ടു പേരെ ഇസ്രായേലി സൈന്യം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായും രക്ഷപ്പെട്ട് നാട്ടിലെത്തിയ മേനംകുളം സ്വദേശി എഡിസണ്‍, ഗബ്രിയേലിൻ്റെ കുടുംബത്തെ അറിയിച്ചു. എഡിസണ്‍ നല്‍കിയ

Continue Reading
താമരശേരി പത്താം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകം; വ്യാപക റെയ്ഡുമായി പൊലീസ്
Kerala
0 min read
13.4k

താമരശേരി പത്താം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകം; വ്യാപക റെയ്ഡുമായി പൊലീസ്

മാർച്ച്‌ 2, 2025
0

താമരശേരി ട്യൂഷൻ സെൻ്റർ പരിപാടിയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ വ്യാപക റെയ്ഡുമായി പൊലീസ്. പ്രതികളായ 5 വിദ്യാർഥികളുടെയും വീട്ടിൽ റെയ്ഡ് നടത്തും. റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് റെയ്ഡ്. അഞ്ച് എസ്ഐമാരുൾപ്പെടുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോ​ഗിച്ച നഞ്ചക് ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. വ്യാഴാഴ്ച വൈകിട്ട്‌ താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെൻ്ററിന്‌ സമീപത്താണ്‌ താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി

Continue Reading
ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
India
0 min read
13.1k

ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മാർച്ച്‌ 2, 2025
0

ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്‌ കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച റോഹ്‌തക് ജില്ലയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്തു ഒരു നീല സ്യൂട്ട്കേസിലാണ് മൃതദേഹം കണ്ടത്. കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളാ(22)യുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിൻ്റെ കഴുത്തിൽ മുറിവുകളുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്യൂട്ട് കേസ് ആരാണ് ഉപേക്ഷിച്ചത് എന്ന് കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ

Continue Reading
കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
Kerala
0 min read
14.7k

കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

മാർച്ച്‌ 2, 2025
0

കണ്ണൂർ പാനൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകന് കൊല്ലപ്പെട്ടു. ചെണ്ടയോട്ടെ കൃഷിയിടത്തിലാണ് കർഷകനെ കർഷകനെ പന്നി ആക്രമിച്ച നിലയിൽ കണ്ടത്. പാനൂർ വള്ള്യായി സ്വദേശി ശ്രീധരനാണ്(70) മരിച്ചത്. ദേഹമാസകലം കുത്തേറ്റ് ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading
മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഷഹ്‍ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ്; പിൻവലിക്കാൻ കോടതി അനുമതി
India
0 min read
12.2k

മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഷഹ്‍ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ്; പിൻവലിക്കാൻ കോടതി അനുമതി

മാർച്ച്‌ 2, 2025
0

മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഷഹ്‍ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ് പിൻവലിക്കാൻ കോടതി അനുമതി നൽകി. കേസ് പിൻവലിക്കാൻ ദില്ലി പൊലീസ് നൽകിയ അപേക്ഷയെ തുടർന്നാണ് ദില്ലി പട്യാല ഹൗസ് കോടതിയുടെ നടപടി. കശ്മീരിലെ വീടുകളിൽ അതിക്രമിച്ചുകയറി ഇന്ത്യൻ സൈന്യം കാശ്മീർ സ്വദേശികളെ ഉപദ്രവിക്കുന്നു എന്ന ഷഹ്‍ലയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെ തുടർന്നാണ് ദില്ലി പൊലീസ് കേസെടുത്തത്. പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്സേന നൽകിയ അനുമതി പിൻവലിച്ചതോടെയാണ് ദില്ലി

Continue Reading
ഉത്തരാഖണ്ഡിലെ ഹിമപാതം; 4 തൊഴിലാളികൾ മരിച്ചു, 5 തൊഴിലാളികൾക്കായി തിരച്ചിൽ
India
1 min read
11.0k

ഉത്തരാഖണ്ഡിലെ ഹിമപാതം; 4 തൊഴിലാളികൾ മരിച്ചു, 5 തൊഴിലാളികൾക്കായി തിരച്ചിൽ

മാർച്ച്‌ 2, 2025
0

ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ കുടുങ്ങിയ തൊഴിലാളികളികളിൽ 4 പേർ മരിച്ചു. കുടുങ്ങിക്കിടക്കുന്ന 5 തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. പുറത്ത് എത്തിച്ചവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്റർ മാർഗം ഐയിംസിലേക്ക് മാറ്റി. അഞ്ചു തൊഴിലാളികളെ കൂടെ കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. മഞ്ഞ് മാറ്റിയ ശേഷം മാത്രമേ ഇവരുടെ അടുത്തേക്ക് എത്താൻ സാധിക്കുകയുള്ളൂ. ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് വൻ ഹിമപാതമുണ്ടായത്. ബിആര്‍ഒവിൻ്റെ ക്യാമ്പുകള്‍ക്ക്

Continue Reading
ബെംഗളൂർ മെട്രോ; ഹെബ്ബാളിലെ 45 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി
Karnataka
0 min read
16.2k

ബെംഗളൂർ മെട്രോ; ഹെബ്ബാളിലെ 45 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

മാർച്ച്‌ 2, 2025
0

നമ്മ മെട്രോയുടെ വികസനത്തിനു വേണ്ടി ഹെബ്ബാളിൽ ഭൂമി ഏറ്റെടുക്കുന്നതിൽ തീരുമാനമായില്ല. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഹെബ്ബാളിൽ 45 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിൽ വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമുണ്ടായില്ല. വാണിജ്യ വ്യവസായ മന്ത്രി എംബി പാട്ടീലിൻ്റെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെയും അധ്യക്ഷതയിലാണ് നിർണായക യോഗം ചേർന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഡിപ്പോ, മൾട്ടി മോഡൽ ഹബ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കാനാണ് ഈ ഭൂമി ഏറ്റെടുക്കാൻ

Continue Reading
നാലുവയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി: വിശദ അന്വേഷണത്തിന് പൊലീസ്
Kerala
1 min read
15.7k

നാലുവയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി: വിശദ അന്വേഷണത്തിന് പൊലീസ്

മാർച്ച്‌ 2, 2025
0

സ്കൂളിൽ നിന്ന് ചോക്ലേറ്റ് കഴിച്ച നാലുവയസുകാരൻ അബോധാവസ്ഥയിലായി ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകനാണ് ലഹരി കലര്‍ന്ന ചോക്ലേറ്റ് കഴിച്ചത്. വിദഗ്ദ്ധ പരിശോധനയിൽ ശരീരത്തിൽ ലഹരി പദാർത്ഥത്തിൻ്റെ അംശം കണ്ടെത്തിയെങ്കിലും ഇത് ചോക്ലേറ്റിൽ കൂടിയാണോ ശരീരത്തിൽ എത്തിയതെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ

Continue Reading