തമിഴ്‌നാട്ടിലെ മധുരയിലുള്ള തനിഷ്ക് ജ്വല്ലറിയിൽ വൻ കവർച്ച. ഏകദേശം 500 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. പ്രവർത്തനം ആരംഭിച്ച് 15 ദിവസം മാത്രം പിന്നിട്ട പുതിയ ജ്വല്ലറിയിലാണ് കവർച്ച നടന്നത്.

വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ പിൻവാതിലിലൂടെ ജ്വല്ലറിക്കുള്ളിൽ കടന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. മോഷണത്തിനുശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. പ്രതിയെ കണ്ടെത്തുന്നതിനും മോഷ്ടിച്ച സ്വർണം വീണ്ടെടുക്കുന്നതിനുമായി മധുര സിറ്റി പൊലീസ് മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്ന ആകെ സ്വർണാഭരണങ്ങളുടെ ഏകദേശം 30 ശതമാനത്തോളം മോഷണം പോയതായി മധുര സിറ്റി പൊലീസ് കമ്മിഷണർ രാജേന്ദ്രൻ സ്ഥിരീകരിച്ചു. സ്റ്റോക്ക് പരിശോധന പൂർത്തിയായാൽ മാത്രമേ കൃത്യമായ നഷ്ടം കണക്കാക്കാനാകൂവെന്നും പൊലീസ് അറിയിച്ചു.

Related Posts