ഹൂതി കേന്ദ്രങ്ങളിൽ ആക്രമണത്തിന് തുടക്കമിട്ട് യുഎസ്; നിരവധി പേർ കൊല്ലപ്പെട്ടു
ഹൂതി കേന്ദ്രങ്ങളിൽ വൻ ആക്രമണത്തിനു തുടക്കമിട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. യമൻ തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒൻപതു പേർ കൊല്ലപ്പെട്ടെന്നും ഒൻപതു പേർക്കു പരുക്കേറ്റെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡണ്ട് ആയ ശേഷം മധ്യപൂർവദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. ഹൂതികൾ
മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ വാഹനാപകടത്തിൽ മരിച്ചു
ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയിൽ (38) മരിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു. ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനിടെ മരണപ്പെട്ടിരുന്നു.
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ കെ.രാധാകൃഷ്ണനു വീണ്ടും സമൻസ്
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനു വീണ്ടും സമൻസ്. ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്. നേരത്തെ ലഭിച്ച സമൻസിൽ കെ രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാൽ ഹാജരാകാനാകില്ലെന്ന് കെ രാധാകൃഷ്ണൻ ഇ ഡി യെ അറിയിച്ചിരുന്നു. തിങ്കളാഴ്‌ച ഡൽഹിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി രാധാകൃഷ്ണന് വീണ്ടും ഇഡി സമന്‍സ് അയച്ചു. കരുവന്നൂർ കേസിനെ സംബന്ധിച്ച ഇ.ഡി സമ്മൻസ് രാഷ്‌ട്രീയ പകപോക്കലെന്നാണ്
വനിതാ പ്രീമിയര്‍ ലീഗ് 2025 ടി20 ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യന്‍സിന്
വനിതാ പ്രീമിയര്‍ ലീഗ് 2025 ടി20 ക്രിക്കറ്റ് കിരീടംമുംബൈ ഇന്ത്യന്‍സിന് വനിതാ പ്രീമിയര്‍ ലീഗ് 2025 ടി20 ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യന്‍സിന്. കലാശപ്പോരാട്ടത്തില്‍ എട്ട് റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കി. 44 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ആണ് മുംബൈയുടെ വിജയശില്‍പി.ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ഡല്‍ഹി ക്യാപിറ്റല്‍സിൻ്റെ റണ്‍ ചേസിങ് 20
നാളെ എം കെ ഫൈസി ഐക്യദാര്‍ഢ്യ സംഗമം
നാളെ വടകരയില്‍ എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഐക്യദാര്‍ഢ്യസംഗമം നടക്കും. വടകര ടൗണ്‍ ഹാളിൽ രാവിലെ 10.30ന് ആണ് സംഗമം. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി തുടങ്ങിയ നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ശതകോടികളുടെ ക്രിപ്‌റ്റോ തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര കുറ്റവാളി അലക്‌സേജിനെ സിബിഐയ്ക്ക് കൈമാറി
വര്‍ക്കലയില്‍ വെച്ച് ശതകോടികളുടെ ക്രിപ്‌റ്റോതട്ടിപ്പ് നടത്തിയ രാജ്യാന്തര കുറ്റവാളി അലക്‌സേജിനെ സിബിഐയ്ക്ക് കൈമാറി. കേരള പോലീസ് വര്‍ക്കലയില്‍ വെച്ച് ഇൻ്റര്‍പോള്‍ നിര്‍ദ്ദേശപ്രകാരമാണ് ലിത്വാനിയന്‍ പൗരനായ അലക്‌സേജിനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അലക്സേജിനെ വർക്കലയിലെ ഹോംസ്റ്റേയിൽ നിന്ന് പോലീസ് കണ്ടെത്തിയത്. പോലീസുകാരന് കൈക്കൂലി വാഗ്‌ദാനംചെയ്‌ത് ഇയാൾ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും വർക്കല പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. അമേരിക്കയുടെ അപേക്ഷപ്രകാരം ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്‌സേജിനെതിരേ
ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം സിപിഐഎം ഏറ്റെടുത്തു: വി ഡി സതീശൻ
സിപിഐഎം കേരളത്തിലെ ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം അതിൽ നിന്ന് പിന്മാറാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. യുവജന വിദ്യാർഥി സംഘടനകൾക്ക് ലഹരി മാഫിയയുമായി ബന്ധം ഉണ്ട്. അത്തരം സംഘടനകൾക്ക് സംരക്ഷണം നൽകുന്നത് സിപിഐഎം എന്നും വി ഡി സതീശൻ ആരോപിച്ചു. താൻ ഇക്കാര്യം നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. കേരളത്തിലെ സിപിഐഎം എന്താണ് കാണിക്കുന്നത്. പുഷ്പനെ അറിയാമോ എന്ന പാട്ടാണ് ദേവസ്വം
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ചിത്രീകരണം പൂർത്തിയായി
ലിസ്റ്റിൻ സ്റ്റീഫൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ പൂർത്തിയായി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ കൂടുകയാണ്. ഒപ്പം മികച്ച
കണ്ണൂർ ഉളിക്കലിൽ വാടക വീട് കേന്ദ്രീകരിച്ചു എംഡിഎംഎ വിൽപ്പന നടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കണ്ണൂർ ഉളിക്കൽ നുച്യാടിൽ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ ഉളിക്കൽ പൊലീസ് കസ്റ്റഡയിലെടുത്തു. നുച്യാട് സ്വദേശി മുബഷീർ (35), കർണ്ണാടക സ്വദേശികളായ കോമള (31) ഹക്കീം (31) എന്നിവരാണ് റൂറൽ എസ്‌പി യുടെ പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്. നുച്യാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് ഇവർ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി നടത്തി വന്നത്. ഇവരിൽ നിന്നും 5 ഗ്രാം എം
ഹമാസ് അനുകൂല പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ അമേരിക്ക നാടുകടത്തി
ഹമാസ് ഭീകരര്‍ക്ക് അനുകൂല വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് അധികൃതര്‍ നാടുകടത്തി. യുഎസിനെതിരെ സമരം ചെയ്തതിനും ഹമാസിനെ പിന്തുണച്ചതിനുമാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്കില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ രഞ്ജിനി ശ്രീനിവാസനെ നാടുകടത്തിയത്. വിദ്യാര്‍ത്ഥി വിസയിലെത്തി രാജ്യത്തിനെതിരെ സമയം ചെയ്തതിന് രഞ്ജിനിയുടെ വിസ യുഎസ് അധികൃതര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഡിപ്പാര്‍ട്ട്‌മെൻ്റ് ഓഫ് ഹോം ലാൻ്റ് സെക്യൂരിറ്റിയുടെ സിബിപി ആപ്പ് ഉപയോഗിച്ച് സ്വയം രാജ്യം