42,000 ഹജ്ജ് സീറ്റിലെ അനിശ്ചിതത്വം ചർച്ചയാകും; പ്രധാനമന്ത്രി 22ന് ജിദ്ദയിലേക്ക്
രാജ്യത്തെ 42,000ത്തോളം പേരുടെ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദർശനത്തിനിടെ ചർച്ച നടക്കുമെന്ന് കേന്ദ്ര വിദേശ സെക്രട്ടറി വിക്രം മിസ്തി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്. ന്യൂനപക്ഷ മന്ത്രാലയം സ്വകാര്യ ഓപറേറ്റർമാരോട് തയാറായി നിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. നിരവധി ആഗോള, ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടക്കും. വിവിധ ഉഭയകക്ഷി കരാറുകളിൽ ഇരുകുട്ടരും ഒപ്പുവെക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിന് 22ന് ആണ് പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്.
ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് നാളെ മുതൽ
എറണാകുളം മഹാരാ ജാസ് കോളജ് ഗ്രൗണ്ട് 28-ാമത് ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാവുമ്പോൾ ട്രാക്കിലും ഫീൽഡിലും തീ പാറിക്കാനെത്തുന്നത് ഒളിമ്പ്യൻമാരുൾപ്പെടെ 580 കായികതാരങ്ങൾ. കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ്റെ സംഘാടനത്തിൽ ചാമ്പ്യൻഷീപ് നടക്കുന്നത് തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ്. ഇതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ വിവിധ കോണുകളിൽനിന്നെത്തിയ അത്ലറ്റുകൾ അന്തിമഘട്ട പരിശീലനത്തിലാണ്. ലോങ്ജംപിൽ ജെസ്വിൻ ആൽഡ്രിൻ, ട്രിപ്ൾ ജംപിൽ അബ്ദുല്ല അബൂബക്കർ, പ്രവീൺ ചിത്രവേൽ, ഷോട്ട്പുട്ടിൽ തജീന്ദർപാൽ
വയസുകാരൻ്റെ മരണം; ആനക്കൂട്ടിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പത്തനംതിട്ട കോന്നിയിൽ ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ ചുമതലയുള്ള വനം സെക്ഷൻ ഓഫിസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സലിം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. റേഞ്ച് ഓഫിസർ, ഡിഎഫ്ഒ എന്നിവരെ സ്ഥലം മാറ്റാനും നിർദേശമുണ്ട്. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ആർ കമലാഹറിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്
ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം
ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം. നടനെ സ്റ്റേഷന് ജാമ്യത്തിലാണ് വിട്ടയച്ചത്. ഷൈനിനെ രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ജാമ്യത്തില്‍ വിട്ടത്. നടനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് നേരത്തെ നോര്‍ത്ത് പൊലീസ് സ്റ്റേഷന് എ സി പി വ്യക്തമാക്കിയിരുന്നു. പലതവണ ഷൈന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എഫ്ഐആറില്‍ പറയുന്നു. ഹോട്ടലിൽ മുറിയെടുത്തത് സുഹൃത്തുമായി മയക്കുമരുന്ന് ഉപയോഗിക്കാനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. ഹോട്ടലില്‍ ഷൈന്‍ ടോം ചാക്കോയുടെ
കാമുകനൊപ്പം ജീവിവിക്കാൻ യുവതി 3 മക്കളെ വിഷം നൽകി കൊലപ്പെടുത്തി
ഹൈദരാബാർ തെലങ്കാനയിൽ യുവതി കാമുകനൊപ്പം ജീവിവിക്കാൻ വേണ്ടി മൂന്ന് മക്കളെ വിഷം നൽകി കൊലപ്പെടുത്തി. തെലങ്കാന സങ്കറെഡി സ്വദേശിനി രജിതയാണ് മക്കളെ വിഷം നൽകി കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ 9 സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. അത്താഴത്തിന് തൈരിൽ വിഷം ചേർത്താണ് രജിത മക്കൾക്ക് നൽകിയത്. സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ കണ്ടുമുട്ടിയ പഴയ സുഹൃത്തിനൊപ്പം ജീവിക്കാനാണ് 45 വയസുള്ള അധ്യാപികയായ രജിത
ഇലോൺ മസ്ക് ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കും
ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് ഇലോൺ മസ്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനൊടുവിലാണ് മസ്കിൻ്റെ പ്രഖ്യാപനം. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമാനമുള്ള കാര്യമാണെന്നും മസ്ക് പറഞ്ഞു. മോദിയും മസ്കും തമ്മിൽ വെള്ളിയാഴ്ച ടെലികോൺഫറൻസ് നടത്തിയിരുന്നു. സ്പേസ്, ടെക്നോളജി, ഇന്നോവേഷൻ, മൊബിലിറ്റി എന്നിവ സംബന്ധിച്ച് ചർച്ച നടത്തിയെന്ന് എക്സിലൂടെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഫെബ്രുവരിയിൽ യു.എസ് സന്ദർശനം നടത്തിയപ്പോൾ മോദി മസ്കിനെ കണ്ടിരുന്നു. മോദിയെ കാണാനെത്തിയത് മസ്ക് മക്കളോടൊപ്പമാണ്. അപ്പോഴും സുസ്ഥിരവികസനം,
ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, 24 പേര്‍ക്ക് പെര്‍ഫക്ട് 100
ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) മെയിന്‍ 2025 സെഷന് 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്കോര്‍കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പേപ്പര്‍ 1 (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടത്. പേപ്പര്‍ 2 (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടേത് പ്രസിദ്ധീകരിച്ചിട്ടില്ല. jeemain.nta.nic.in എന്ന വെബ്സൈറ്റില്‍ ഫലമറിയാം. 24 പേര് ഇത്തവണത്തെ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക്
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കുക
വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; ഷൈനിൻ്റെ രക്തവും മുടിയും നഖവും പരിശോധിക്കും; ഇടപാടുകാരനെ അറിയാമെന്ന് സമ്മതിച്ചതായി പോലീസ്
നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതിനാൽ സ്റ്റേഷൻ ജാമ്യം നൽകും. 6 മുതല്‍ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ് കുറ്റം. ഷൈനിൻ്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ തുടർച്ചയായുള്ള ചോദ്യങ്ങളിൽ ഷൈൻ പതറുകയായിരുന്നു. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന് സജീറിനെ അറിയാമെന്നാണ് ഷൈൻ
ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി
ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. 62-ാം വയസിൽ ആനുകൂല്യങ്ങളില്ലാതെ ആശ വർക്കർമാർ സ്വയം വിരമിച്ച് പോകണമെന്ന് സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുമ്പിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേതുടർന്ന് ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി വാക്കാൽ പറഞ്ഞു. മന്ത്രി വാക്കാൽ പറഞ്ഞ തീരുമാനമാണ് ഉത്തരവായി