ബെംഗളൂരുവില്‍ നൈജീരിയന്‍ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി
Karnataka
0 min read
14.2k

ബെംഗളൂരുവില്‍ നൈജീരിയന്‍ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

മെയ്‌ 1, 2025
0

ബെംഗളൂരുവില്‍ ചിക്കജാലയ്ക്ക് സമീപമാണ് നൈജീരിയന്‍ സ്വദേശിനിയായ ലോത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. തലയിലും കഴുത്തിലും മുറിവുകളേറ്റ നിലയിലാണ് മൃതദേഹം. റോഡരികിലുള്ള മൈതാനത്ത് കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതായാണ് പോലീസ് സംശയിക്കുന്നത്. പിടിവലികള്‍ നടന്നതിൻ്റെ ലക്ഷണങ്ങള്‍ മൈതാനത്ത് കണ്ടെത്താനായിട്ടില്ല. പോലീസ് ഇവരുടെ താമസസ്ഥലത്ത് എത്തി രേഖകളെല്ലാം പരിശോധിച്ചു. സമീപവാസികളുടെ മൊഴിയെടുത്ത് വരികയാണ്. കൊലപാതകകുറ്റം ചുമത്തി കേസെടുത്ത പോലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.

Continue Reading
പാക് സമുദ്രാതിര്‍ത്തിയ്ക്ക് സമീപം കരുത്ത് കാട്ടി ഇന്ത്യൻ നാവികസേന
India
1 min read
11.6k

പാക് സമുദ്രാതിര്‍ത്തിയ്ക്ക് സമീപം കരുത്ത് കാട്ടി ഇന്ത്യൻ നാവികസേന

മെയ്‌ 1, 2025
0

കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ – പാകിസ്‌താൻ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അറബിക്കടലിൽ നാവികഭ്യാസം നടത്തി ഇന്ത്യൻ നാവികസേന. നാവികസേന പ്രകടനം നടത്തുന്നത് പാകിസ്‌താൻ്റെ സമുദ്രമേഖല അതിർത്തിയ്ക്ക് സമീപത്താണ്. നാവികാഭ്യാസം ഏപ്രിൽ 30 മുതൽ മേയ് 2 വരെ തുടരും. അത്യാധുനിക വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ സമുദ്രമേഖലയിൽ സേന വിന്യസിച്ചിരിക്കുകയാണ്. സാധാരണയായി നടത്തി വരുന്നതാണെങ്കിലും സംഘർഷ സാഹചര്യത്തിൽ ശ്രദ്ധയായിരിക്കുകയാണ് നാവികസേനാഭ്യാസം. ഇന്ത്യൻ നാവികസേന

Continue Reading
സ്വർണ്ണവിലയിൽ വൻ ഇടിവ്
Kerala
0 min read
14.0k

സ്വർണ്ണവിലയിൽ വൻ ഇടിവ്

മെയ്‌ 1, 2025
0

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ വൻ ഇടിവ്. പവന് 1,640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണ്ണവില 71,000 ത്തിന് താഴെയെത്തി. ഏപ്രിൽ 17ന് ശേഷം ആദ്യമായാണ് സ്വർണ്ണ വില 70,000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 70,200 രൂപയും ഒരു ഗ്രാം വില വില 8,775 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണവില 7,195 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109

Continue Reading
സഞ്ജു പരിക്ക് മാറി ഇന്ന് കളത്തിലെത്തുമോ? ഐപിഎല്ലില്‍ സഞ്ജുവിൻ്റെ തിരിച്ചുവരവിൽ ആകാംഷഭരിതരായി ആരാധകർ
Sports
0 min read
13.5k

സഞ്ജു പരിക്ക് മാറി ഇന്ന് കളത്തിലെത്തുമോ? ഐപിഎല്ലില്‍ സഞ്ജുവിൻ്റെ തിരിച്ചുവരവിൽ ആകാംഷഭരിതരായി ആരാധകർ

മെയ്‌ 1, 2025
0

സഞ്ജു പരിക്ക് മാറി ഇന്ന് കളത്തിലെത്തുമോ? ഐപിഎല്ലില്‍ സഞ്ജുവിൻ്റെ തിരിച്ചുവരവിൽ ആകാംഷഭരിതരാണ് ആരാധകർ. പരിക്ക് പറ്റി കളം വിട്ട സഞ്ജുവിൻ്റെ തിരിച്ചുവരവ് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. താരത്തിന്റെ ആരോ​ഗ്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും എന്നു കളിക്കളത്തിലേക്ക് മടങ്ങുമെന്നുള്ളത് പിന്നിട് പറയാനാകൂ എന്നുമാണ് രാഹുല്‍ ദ്രാവിഡ് പറയുന്നത്. മുംബൈക്കെതിരായ മത്സരത്തില്‍ ഇന്ന് സഞ്ജു കളിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാജസ്ഥാന് പ്ലേ

Continue Reading
കൊല്ലത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്ന കേസ്; ഭാര്യയെ കോടതി വെറുതെ വിട്ടു
Kerala
0 min read
12.1k

കൊല്ലത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്ന കേസ്; ഭാര്യയെ കോടതി വെറുതെ വിട്ടു

മെയ്‌ 1, 2025
0

കൊല്ലത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയെ വെറുതെ വിട്ടു. കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഉത്തരവ് ജഡ്ജി റീനാ ദാസിൻ്റെതാണ്. കേസിനാസ്പദമായ സംഭവം നടന്നത് 2017 ജനുവരി 24 നാണ്. കുമ്പളം സ്വദേശിയായ ഷാജിയാണ് (40) കൊല്ലപ്പെട്ടത്. പേരയം പടപ്പക്കര എൻ എസ് നഗർ ആശാ വിലാസത്തിലെ ആശയെയാണ് (44) കോടതി വെറുതെ വിട്ടത്. ആശയുടെ വീട്ടിലാണ് ഷാജി കഴിഞ്ഞിരുന്നത്.

Continue Reading
റാപ്പർ വേടനെതിരായ കേസിൽ വനംവകുപ്പിന് തിരിച്ചടി
Kerala
0 min read
11.4k

റാപ്പർ വേടനെതിരായ കേസിൽ വനംവകുപ്പിന് തിരിച്ചടി

മെയ്‌ 1, 2025
0

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. റാപ്പർ വേടനെതിരായി ചുമത്തിയ കുറ്റകൃത്യം പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് പെരുമ്പാവർ കോടതിയുടെ നിരീക്ഷണം പുറത്ത് വന്നതാണ് വകുപ്പിന് കനത്ത തിരിച്ചടിയായത്. വേടന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം. ശാസ്ത്രീയമായി പുലിപ്പല്ലാണോയെന്ന് തെളിയിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. മുമ്പ് വേടൻ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. വേടനെതിരെ വനംവകുപ്പിൻ്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം

Continue Reading
ശ്രീനാരായണ സമിതി സ​ർ​ജാ​പു​ര ഗു​രു മ​ന്ദി​ര​ത്തി​ന് ശി​ലാ​സ്ഥാ​പ​നം നടത്തി
Karnataka
0 min read
11.5k

ശ്രീനാരായണ സമിതി സ​ർ​ജാ​പു​ര ഗു​രു മ​ന്ദി​ര​ത്തി​ന് ശി​ലാ​സ്ഥാ​പ​നം നടത്തി

മെയ്‌ 1, 2025
0

ശ്രീനാരായണ സമിതി സർജാപുര ഗുരുദേവ അയ്യപ്പ ക്ഷേത്രത്തിൻ്റെ പുനഃപ്രതിഷ്ഠയുടെ ഭാഗമായി ഗുരുമന്ദിര ശിലാസ്ഥാപനം നടത്തി. ശിലാസ്ഥാപനം സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ നിർവഹിച്ചു. വനിത വിങ് ചെയപേഴ്സൻ വൽസല മോഹൻ, വൈസ് ചെയർപേഴ്‌സൻ ദീപ അനിൽ, ജോയൻ്റ് ട്രഷറർ എ.ബി. അനൂപ്, പ്രസിഡൻ്റ് എൻ. രാജമോഹൻ, വൈസ് പ്രസിഡൻ്റുമാരായ എസ്. രാമചന്ദ്രൻ, ലോലമ്മ, ജോയൻ്റ് സെക്രട്ടറിമാരായ ഷിനുൺ, അനിൽ കുമാർ, ബോർഡ് അംഗങ്ങളായ ശ്രീജ സുഗതൻ, ജ്യോതിശ്രീ, അനിൽ

Continue Reading
ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് 8 വയസു കാരന് ദാരുണാന്ത്യം
Kerala
0 min read
13.4k

ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് 8 വയസു കാരന് ദാരുണാന്ത്യം

മെയ്‌ 1, 2025
0

ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് 8 വയസു കാരന് ദാരുണാന്ത്യം. കാസർഗോഡ് വിദ്യാനഗറിലുണ്ടായ സംഭവത്തിൽ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കളിക്കുന്നതിനിടെ കുട്ടി കാല്‍വഴുതി കത്തിക്ക് മുകളില്‍ വീഴുകയായിരുന്നു. പലകയില്‍ ഘടിപ്പിക്കുന്ന പ്രത്യേകതരം കത്തി ഉപോഗിച്ചാണ് കാസര്‍കോട് ഭാഗത്ത് ചക്ക മുറിക്കാറുള്ളത്. ഈ കത്തിയിലേക്കാണ് കുട്ടി വീണത്. വീഴ്ചയില്‍ കുട്ടിയുടെ നെഞ്ചിൻ്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള

Continue Reading
ആശമാരുടെ 80 ദിവസം പിന്നിട്ട സമരയാത്രയുടെ ഫ്ളാഗ് ഓഫ് ഇന്ന്; തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി ആശാമാർ
Kerala
0 min read
13.1k

ആശമാരുടെ 80 ദിവസം പിന്നിട്ട സമരയാത്രയുടെ ഫ്ളാഗ് ഓഫ് ഇന്ന്; തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി ആശാമാർ

മെയ്‌ 1, 2025
0

ആശമാരുടെ 80 ദിവസം പിന്നിട്ട സമരയാത്രയുടെ ഫ്ളാഗ് ഓഫ് ഇന്ന്. തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി ആശാമാർ. രാവിലെ 10 മണിയോടെ ഫ്ളാഗ് ഓഫും ആശാപ്രവർത്തകർ മെയ് ദിന റാലിയും നടത്തി. രാപ്പകൽ യാത്രയുടെ ക്യാപ്റ്റൻ എം എ ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എംപി മത്തായി പതാക കൈമാറും. കാസർഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന രാപ്പകൽ സമര യാത്ര മെയ് 5 മുതൽ 17 വരെയാണ്. 42

Continue Reading
ഓട്ടോയിൽനിന്ന് ഡ്രൈവറെ വലിച്ചിട്ട സംഭവം; വനപാലകനെതിരേ വകുപ്പുതല നടപടിക്ക് ശുപാർശ
Kerala
0 min read
13.4k

ഓട്ടോയിൽനിന്ന് ഡ്രൈവറെ വലിച്ചിട്ട സംഭവം; വനപാലകനെതിരേ വകുപ്പുതല നടപടിക്ക് ശുപാർശ

മെയ്‌ 1, 2025
0

കുമളി തേക്കടി ചെക്ക്പോസ്റ്റിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്ന് ഡ്രൈവറെ വലിച്ചിട്ട സംഭവത്തിൽ വനപാലകനെതിരേ വകുപ്പുതല നടപടിക്ക് ശുപാർശ. തേക്കടിയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസൈനെതിരേയാണ് നടപടിക്ക് ശുപാർശ ചെയ്തത്. തേക്കടി വനം വകുപ്പിൻ്റെ പ്രവേശന കവാടത്തിൽ ഡ്രൈവർ ജയചന്ദ്രനെ വെള്ളിയാഴ്ച‌യാണ് ബിഎഫ്ഒ സക്കീർ ഹുസൈൻ ഓടുന്ന ഓട്ടോറിക്ഷയിൽനിന്ന് വലിച്ച് റോഡിലേക്കിട്ടത്. ഉദ്യോഗസ്ഥനെ ചെക്ക്പോസ്റ്റിൽ നിന്ന് വനത്തിനുള്ളിലെ കൊക്കര ഭാഗത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥൻ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു.

Continue Reading