ശ്രീനാരായണ സമിതി സർജാപുര ഗുരുദേവ അയ്യപ്പ ക്ഷേത്രത്തിൻ്റെ പുനഃപ്രതിഷ്ഠയുടെ ഭാഗമായി ഗുരുമന്ദിര ശിലാസ്ഥാപനം നടത്തി. ശിലാസ്ഥാപനം സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ നിർവഹിച്ചു. വനിത വിങ് ചെയപേഴ്സൻ വൽസല മോഹൻ, വൈസ് ചെയർപേഴ്‌സൻ ദീപ അനിൽ, ജോയൻ്റ് ട്രഷറർ എ.ബി. അനൂപ്, പ്രസിഡൻ്റ് എൻ. രാജമോഹൻ, വൈസ് പ്രസിഡൻ്റുമാരായ എസ്. രാമചന്ദ്രൻ, ലോലമ്മ, ജോയൻ്റ് സെക്രട്ടറിമാരായ ഷിനുൺ, അനിൽ കുമാർ, ബോർഡ് അംഗങ്ങളായ ശ്രീജ സുഗതൻ, ജ്യോതിശ്രീ, അനിൽ എസ് പണിക്കർ, സത്യവാൻ തുടങ്ങിയവർ നേത്യത്വം നൽകി. പൂജാകർമങ്ങൾക്ക് വിപിൻ ശാന്തി കാർമികത്വം വഹിച്ചു

Related Posts