ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ
ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് സ്ഥാനത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് തുടരും. പുതിയ ജനറൽ സെക്രട്ടറിയായി ബെന്നി പി. നായരമ്പലമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭരണ സമിതിയിൽ എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ട്രഷറർ സിബി കെ. തോമസ്, വൈസ് പ്രസിഡൻ്റ് മാർവ്യാസൻ എടവനക്കാട് (കെ.പി വ്യാസൻ), ഉദയകൃഷ്ണ, ജോയിന്റ് സെക്രട്ടറിമാർ റോബിൻ തിരുമല, സന്തോഷ് വർമ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഉണ്ണികൃഷ്‌ണൻ ബി, ജിനു വി.
ബെൽ ഡയറക്ടറായി മലയാളിയായ ആർ. ഹരികുമാർ ചുമതലയേറ്റു
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഡയറക്ടറായി മലയാളിയായ ആർ. ഹരികുമാർ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്. ഇദ്ദേഹം ടെക്നോളജി പ്ലാനിങ് ജനറൽ മാനേജറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.1989 ൽ പ്രബേഷനറി എൻജീയറായാണ് സർവിസ് ആരംഭിച്ചത്.
മെഡിക്കൽ കോളേജ് തീപ്പിടുത്തം; പൊട്ടിത്തെറിച്ചത് എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് പൊട്ടിത്തെറിച്ചതെന്നും മന്ത്രി പറഞ്ഞു. ബാറ്ററി തകരാറോ ഷോർട്ട് സർക്യൂട്ടോ ആകാം പുകയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയാൽ
കോഴിക്കോട് മെഡിക്കൽ കോളേജ് തീപ്പിടുത്തം; അപകട സ്ഥലം ആരോഗ്യമന്ത്രി വീണാജോർജ്ജ് സന്ദർശിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് അപകടം നടന്ന സ്ഥലം ആരോഗ്യമന്ത്രി വീണാജോർജ്ജ് സന്ദർശിച്ചു. പൊട്ടിത്തെറിയും പുക ഉയരുകയും ചെയ്‌ത അത്യാഹിത വിഭാഗത്തിൽ പരിശോധന നടത്തുന്ന മന്ത്രി സാഹചര്യം വിലയിരുത്തി നടപടി സ്വീകരിക്കും. സർക്കാർ സംഭവത്തിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. പൊട്ടിത്തെറിയുടേയും പുക ഉയർന്നതുമായ സംഭവത്തിൻ്റെ കാരണം തേടി ഇലക്ട്രിക്കൽ വിഭാഗവും പരിശോധന നടത്തും. അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റും ഒരുങ്ങുകയാണ്. വിശദമായ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലേ തീപിടുത്ത കാരണത്തെക്കുറിച്ചു
ശക്തമായ തിരിച്ചടി; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി ഇന്ത്യ
പഹൽഗാം ഭീകരാക്രമത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതികളും പൂർണമായി നിരോധിച്ച് ഇന്ത്യ. പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുന്നതിൻ്റെ ഭാഗമായാണ് നിരോധനം. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നും പാകിസ്ഥാനിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഉണ്ടെന്നുമാണ് വാണിജ്യമന്ത്രാലയത്തിൻ്റെ വിജ്ഞാപനത്തിൽ പറയുന്നത്. പാക് പൗരന്മാർക്ക് വിസ നിരോധം ഏർപ്പെടുത്തുകയും സിന്ധു നദീജല കരാർ റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ കടുത്ത മറ്റൊരു നീക്കംകൂടി ഉണ്ടായിരിക്കുന്നത്. വ്യോമപാതകൾ അടയ്ക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം സംഭവിക്കാൻ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി; 5 പേരുടെ മരണത്തിൽ കേസെടുത്ത് പോലീസ്
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നിലയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് അവിടെ സംഭവിച്ചതെന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ അതിൻ്റെ കാരണങ്ങൾ കണ്ടെത്താനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ സന്ദർശം കഴിഞ്ഞാൽ മാത്രമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് തീപിടിത്തത്തിന് പിന്നാലെ 5 രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ്
സ്വർണ്ണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 70,040 രൂപയും ഗ്രാമിന് 8,755 രൂപയുമായിട്ടാണ് ഇന്ന് വിൽപ്പന നടക്കുന്നത്. പവന് 1,640 രൂപ വ്യാഴാഴ്ച ഒറ്റയടിക്ക് കുറഞ്ഞിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇടിഞ്ഞത് ഗ്രാമിന് 535 രൂപയും പവന് 4,280 രൂപയുമാണ്. ഏപ്രിൽ 22ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണ്ണവില ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. സ്വർണ്ണവില 75,000 കടന്നും
വാക്‌സിന്‍ എടുത്തശേഷവും പേവിഷബാധ; 7 വയസുകാരി ചികിത്സയില്‍
കൊല്ലം ജില്ലയിൽ വാക്‌സിൻ എടുത്തിട്ടും എഴുവയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സ്ഥിതി ആശങ്കാജനകമാണ് എന്ന് അധികൃതർ വ്യക്തമാക്കി. കുട്ടിക്ക് ഇനി വാക്‌സിൻ്റെ അവസാന ഡോസ് മാത്രമേ എടുക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇതിനു മുമ്പാണ് കുട്ടിക്ക് പനി തുടങ്ങിയത് ഏപ്രിൽ എട്ടാം തീയതിയാണ് കൊല്ലം ജില്ലയിൽ വിളക്കുടിയിലെ വീട്ടിൽ വെച്ച് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ ഉടൻതന്നെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്; ദേവരബീസനഹള്ളിയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം
ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ ആളുകളെ മടുപ്പിക്കുന്നത് ഇവിടുത്തെ ഗതാഗതക്കുരുക്കാണ്. മഴ തുടങ്ങിയാൽ വെള്ളക്കെട്ടും മറ്റും പതിവായ നഗരത്തിൽ ഗതാഗതം അതീവ ദുഷ്കരമാകും. മെട്രോ റെയിൽ നിർമാണം നടക്കുന്ന പ്രദേശമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്ന് എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷനു കീഴിലുള്ള ദേവരബീസനഹള്ളി ജങ്ഷന്‍. ഇവിടുത്തെ ട്രാഫിക് കടന്നുപോവുകയെന്നത് തലവേദനയായി മാറിയഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും
ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, കാസർകോട്, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര