സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 70,040 രൂപയും ഗ്രാമിന് 8,755 രൂപയുമായിട്ടാണ് ഇന്ന് വിൽപ്പന നടക്കുന്നത്. പവന് 1,640 രൂപ വ്യാഴാഴ്ച ഒറ്റയടിക്ക് കുറഞ്ഞിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇടിഞ്ഞത് ഗ്രാമിന് 535 രൂപയും പവന് 4,280 രൂപയുമാണ്. ഏപ്രിൽ 22ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണ്ണവില ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. സ്വർണ്ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ 23ന് അതേ പടി 2,200 രൂപ കുത്തനെ ഇടിയുകയാണുണ്ടായത്.

Related Posts