സർക്കാർ ആശുപത്രികളിൽ സൗജന്യ മെഡിസിൻ വിതരണം; സർക്കാർ ആശുപത്രികളിലെ ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കുന്നു
സർക്കാർ ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനം പകരം, കർണാടക സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നു വിതരണ സംവിധാനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. സ്വകാര്യ മരുന്നുശാലകളിലേക്ക് സർക്കാർ ആശുപ്രതികളിൽ നിന്ന് ഡോക്ടർമാർ കുറിപ്പടി നൽകുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ നിന്ന് ലഭ്യമായ ജനറിക് മെഡിസിനുകളുടെ ലഭ്യത ഉറപ്പാക്കാൻ കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷനോട് (കെ.എസ്.എം.എസ്.സി.എൽ)
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും സ്വർണ്ണവിലയിൽ വർദ്ധനവ്
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ വർദ്ധനവ്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8755 രൂപയും പവന് 70,040 രൂപയുമായി. വെള്ളിയാഴ്ചയാണ് ഇതിനുമുമ്പ് സ്വർണ്ണവില കൂടിയത് ഗ്രാമിന് 110 രൂപയുടെ വർദ്ധനയാണ് അന്നുണ്ടായത് പവൻ വില 880 രൂപ കൂടി 69760 രൂപയായിരുന്നു. വ്യാഴാഴ്‌ച സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവൻ്റെ വിലയിൽ 1560 രൂപയുടെ കുറവാണ് ഉണ്ടായത്. ലോകവിപണിയിൽ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതിയുമായി ദളിത് യുവതി
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതിയുമായി ദളിത് യുവതി. പോലീസ് ക്രൂരതയ്ക്കിരയായ പനവൂർ ഇരുമരം സ്വദേശിനി ബിന്ദുവാണ് പരാതി ഉന്നയിച്ചത്. പോലീസ് കള്ളക്കേസിൽ പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോൾ കടുത്ത അവഗണന നേരിട്ടെന്ന് ബിന്ദു ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാതി മേശപ്പുറത്തേക്കിട്ടു. പരാതി വായിച്ചുനോക്കാൻ പോലും തയാറായില്ലെന്ന് യുവതി പറഞ്ഞു. പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അവഗണന നേരിട്ടതെന്നും
കോഴിക്കോട് വസ്ത്രവ്യാപാര ശാലയിലെ തീപിടിത്തം; ഫയർഫോഴ്സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും
ബസ് സ്റ്റാൻഡിലെ വസ്ത്രവ്യാപാര ശാലയിലെ വൻ തീപിടുത്തത്തിൽ ഫയർഫോഴ്സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തീപിടുത്തത്തിൻ്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. അന്വേഷണ റിപ്പോർട്ട് ഫയർ ഡിപ്പാർട്ട്മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്കും കൈമാറും. തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. തീപിടുത്തം 6 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് നിയന്ത്രണ വിധേയമായത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ്
ലഹരിവില്‍പന; 78.84 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 78.84 ഗ്രാം എംഡിഎംഎയുമായി കാരന്തൂരിൽ രണ്ട് യുവാക്കൾ പിടിയിൽ. പൊക്കുന്ന് കിണാശ്ശേരി സ്വദേശി കോലഞ്ചിറയിൽ മുഹമ്മദ് ഇബാൻ (22), മലപ്പുറം വാഴയൂർ സ്വദേശി മാടഞ്ചേരിയിൽ മുഹമ്മദ് റാഫി (21) എന്നിവരെ സിറ്റി നർക്കോട്ടിക് സെൽ അസി. കമ്മിഷണറുടെ അധികച്ചുമതലയുള്ള ബാലചന്ദ്രൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കോഴിക്കോട് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ ഉമേഷിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടിയത്. ഞായറാഴ്‌ച പുലർച്ചെ 5 ന് ബെംഗളൂരുവിൽ നിന്ന്
കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം
കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ ‘കാലിക്കറ്റ് ടെക്സ്റ്റൈൽ’ സിൽ വൻ തീപിടിത്തം. വൈകുന്നേരം 5 മണിയോടെ ആണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കടയിൽ അപകട സമയത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. 3 നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. തീ മറ്റു കടകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. തീപിടിത്തത്തെ തുടർന്ന് സ്റ്റാൻഡിലെ ബസുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. നഗരത്തിലെ മറ്റു ഭാഗങ്ങളിൽ
ശശി തരൂർ വിഷയം വിവാദമാക്കേണ്ട: പി കെ കുഞ്ഞാലിക്കുട്ടി
ശശി തരൂർ വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങൾ ലീഗ് ചർച്ച ചെയ്യുന്നില്ലെന്നും ഇന്ത്യയുടെ നിലപാടിന് ഒപ്പം നിൽക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെസ്സി വരുന്നുണ്ടെങ്കിൽ ഉണ്ടെന്ന് പറയുക, ഇല്ലങ്കിൽ ഇല്ലെന്ന് പറയുക. പൈസയില്ല എന്ന് പറഞ്ഞ് സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കരുതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ചാർമിനാറിന് സമീപം വൻ തീപിടിത്തം; 17 മരണം
ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടിത്തത്തിൽ 17 മരണം. 7 വയസ്സുകാരി ഉൾപ്പെടെ നിരവധി സ്ത്രീകളും മരണപ്പെട്ടവരിൽ ഉണ്ട്. ഹൈദരാബാദിൽ ചാർമിനോട് ചേർന്ന ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങളും നിരവധി വീടുകളും ഉൾപ്പെടുന്ന മേഖലയാണ് ഗുൽസാർ ഹൗസ്. രാവിലെ 6 മണിയോടെയാണ് തീപിടിത്തമുണ്ടായത്. കൃഷ്ണ പേൾസ് എന്ന ജ്വല്ലറിയുടെ താഴത്തെ നിലയിൽ നിന്ന് ആദ്യ പുക
താമരശ്ശേരി ഷഹബാസ് കൊലപാതകം; കുറ്റാരോപിതരുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം
കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം. വിഷയം ചൂണ്ടിക്കാട്ടി ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ ബാലവകാശ കമ്മീഷന് പരാതി നൽകി. കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു വച്ചിരുന്നു. ബാലാവകാശ കമ്മീഷനാണ് ഫലം പുറത്തുവിടണമെന്ന് ഉത്തരവിറക്കിയത്. ചില നിലപാടുകൾ വിദ്യാഭ്യാസ വകുപ്പിന് ഉണ്ടെന്നും അക്രമവാസനകൾ വച്ചു പൊറുപ്പിക്കില്ലെന്നും ആയിരുന്നു പരീക്ഷ
ഇത് സ്നേഹത്തിൻ്റെ സമയം ദൈവ സ്നേഹത്തിൻ്റെ വഴിയെ നടക്കാം; ലിയോ പതിനാലാമന്‍ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റു
ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി ലിയോ പതിനാലാമന്‍ ചുമതലയേറ്റു. അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പും കത്തോലിക്കാ സഭയുടെ 267-ാമത് തലവനുമാണ് ലിയോ പതിനാലാമന്‍. പ്രാദേശിക സമയം രാവിലെ 10 ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ) ചടങ്ങുകള്‍ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ആരംഭിച്ചു. സെൻ്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കുളളിലാണ് ചടങ്ങുകള്‍ നടന്നത്. ഔദ്യോഗികമായി ലിയോ പതിനാലാമനെ മാര്‍പാപ്പയായി വാഴിക്കുന്ന ചടങ്ങില്‍ ലോകമെമ്പാടുമുളള വിശ്വാസികളും പ്രമുഖരും പങ്കെടുത്തു. മാര്‍പാപ്പ