ഐപിഎൽ ട്വൻ്റി-20; പഞ്ചാബ് കിംഗ്‌സിന് 7 വിക്കറ്റ് ജയം
ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൻ്റെ 2025 സീസൺ പ്ലേ ഓഫ് ടിക്കറ്റ് കരസ്ഥമാക്കിയ പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യൻസും ലീഗ് റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഏറ്റമുട്ടിയപ്പോൾ പഞ്ചാബ് കിംഗ്‌സിന് 7 വിക്കറ്റ് ജയം. മുംബൈ മുന്നോട്ടുവച്ച 185 റൺസ് എന്ന ലക്ഷ്യം 18.3 ഓവറിൽ പഞ്ചാബ് മറികടന്നു. ജയത്തോടെ പോയിൻ്റ് പട്ടികയിൽ ആദ്യ 2 സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിച്ച് പഞ്ചാബ് ക്വാളിഫയർ ഒന്നിന് യോഗ്യത നേടി. പഞ്ചാബ് ക്വാട്ടി ഫയർ
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; വിവിധ തീരങ്ങളിൽ റെഡ് അലർട്ട്
ബുധനാഴ്‌ച രാത്രി 8.30 വരെ കേരള തീരത്ത് 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വിവിധ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമുള്ളതിനാൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം (ആലപ്പാ ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), എറണാ കുളം (മുനമ്പം മുതൽ മറുവക്കാട്
ഇന്നും നാളെയും ദക്ഷിണ കന്നഡ ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി
ദക്ഷിണ കന്നട ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അംഗൻവാടികൾക്കും പി.യു കോളജുകൾക്കും കനത്ത മഴ തുടരുന്നതിനാൽ ജില്ല ഡെപ്യൂട്ടി കമ്മീഷണർ മുല്ലൈ മുഹിലൻ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. മേയ് 28 വരെ 3 തീരദേശ ജില്ലകളും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രാക്കിൽ മരം വീണു, ചില ട്രെയിനുകൾ വൈകിയോടുന്നു
അതിശക്തമായ മഴയെ തുടർന്ന് റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ വിവിധ ട്രെയിനുകൾ വൈകിയോടുന്നു. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ട്രാക്കിൽ മരം വീണു റെയിൽ ഗതാഗതം തടസ്സപ്പെട്ടത്. ട്രാക്കുകളിൽ നിന്ന് മരം നീക്കം ചെയ്തെങ്കിലും മൂന്നുമുതൽ നാല് മണിക്കൂർവരെയാണ് ട്രെയിനുകൾ വൈകുന്നത്. എറണാകുളം – പൂനെ പൂർണ എക്സ്പ്രസ്, വെസ്റ്റ് കോസ്റ്റ് വെരാവൽ എക്സ്പ്രസ്, കോഴിക്കോട് – ഷൊർണൂർ പാസഞ്ചർ, തിരുവനന്തപുരം – മാംഗ്ലൂർ മലബാർ എക്സ്പ്രസ്, തിരുവനന്തപുരം – നിലമ്പൂർ
18 ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ കർണാടക സർക്കാർ പിൻവലിച്ചു
ഹണി ട്രാപ് ആരോപണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ കൈവിട്ട പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ 18 ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ ഉത്തരവുകൾ സംസ്ഥാന സർക്കാർ പിൻവലിച്ചു. നിയമസഭ സ്പീക്കർ യു.ടി. ഖാദറിൻ്റെ അധ്യക്ഷതയിൽ ഞായറാഴ്‌ച നടന്ന മധ്യസ്ഥ യോഗത്തിലാണ് തീരുമാനം. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സഭാനേതാവുകൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ മനപ്പ ലമാനി, നിയമ-പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ, പ്രതിപക്ഷ നേതാവ് ആ ർ.
തിയേറ്ററിൽ നിന്ന് നേടിയത് കോടികൾ; മോഹൻലാലിൻ്റെ തുടരും ഇനി ഒ.ടി.ടിയിലേക്ക്
ബോക്സ്ഓഫീസ് റെക്കാഡുകൾ തകർത്ത് മോഹൻലാൽ- തരുൺമൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാമിലി ത്രില്ലർ ചിത്രം മുന്നേറുകയാണ്. ആഗോളതലത്തിൽ 232.25 കോടിയാണ് തുടരും ഇതുവരെ നേടിയത്. 100 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രത്തിൻ്റെ കളക്ഷൻ. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിൽ മേയ് 30 മുതൽ തുടരും സ്ട്രീമിംഗ് തുടങ്ങും. മലയാളം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് തുടരും സ്ട്രീം ചെയ്യുന്നത്.കെ.ആർ.സുനിൽ രചന നിർവഹിച്ച ചിത്രത്തിൽ
ബെംഗളൂരുവിൽ ബേസ്മെൻ്റ് പാർക്കിങ് നിരോധനം പ്രായോഗികമോ?
കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മൺസൂൺ മാനേജ്മെൻ്റ് പരിപാടികളിലൊന്ന് ബേസ്മെൻ്റ് പാർക്കിങ് നിരോധനമായിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ ബേസ്മെൻ്റ് പാർക്കിങ് അനുവദിക്കാതിരിക്കുക എന്ന നയം രൂപപ്പെടുത്തുമെന്നും, അത് നടപ്പാക്കാൻ നിയമഭേദഗതി വരുത്തുമെന്നുമായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഡികെയുടെ പ്രഖ്യാപനം. “കനത്ത മഴക്കാലത്ത് ഇത്തരം പ്രദേശങ്ങളിലെ ബേസ്മെൻ്റ് പാർക്കിങ് സ്ഥലങ്ങൾ ഗുരുതരമായ അപകടസാധ്യതഉണ്ടാക്കുന്നു. പ്രത്യേകിച്ച് വെള്ളത്തിൽ മുങ്ങിയ ഉപകരണങ്ങളിൽ നിന്നുള്ള വൈദ്യുതാഘാതം. പാർക്കിങ് ഒന്നാം നിലയിലേക്ക് മാറ്റണം.
വയനാട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കണ്ണൂര്‍, വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴ തുടരുന്നതിനാല്‍ ചൊവ്വാഴ്ച കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്‌റസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂരിലെ അങ്കണവാടി ജീവനക്കാര്‍ക്ക് അവധി ബാധകമല്ല. വയനാട് ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
അൻവറിന് വഴങ്ങില്ല, നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയാകും
ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല. ഇതോടെയാണ് സാധ്യത ആര്യാടൻ ഷൗക്കത്തിലേക്ക് തന്നെ ചുരുങ്ങിയത്. ഹൈക്കമാൻഡിന് ആര്യാടൻ ഷൗക്കത്ത് എന്ന ഒറ്റപേര് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിൻ്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിച്ചു. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കര്‍ണാടകയിലെ മഠാധിപതി അറസ്റ്റിൽ
കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍. റായ്ബാഗ് താലൂക്കിലെ മേഘാലി ഗ്രാമത്തിലുള്ള രാമമന്ദിര്‍ മഠാധിപതി ഹത്യോഗി ലോകേശ്വര്‍ സ്വാമിയാണ് പിടിയിലായത്. പെണ്‍കുട്ടി മേയ് 13-ന് ബന്ധുവിൻ്റെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പ്രതി റായ്ച്ചൂരിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ബാഗല്‍കോട്ട് വനിതാ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. മഠത്തില്‍ പ്രവേശിച്ച നാട്ടുകാര്‍ അപകടകരമായ ആയുധങ്ങളും വസ്തുക്കളും അവിടെ നിന്ന് കണ്ടെത്തി.