അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല, അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെ: കെ സുധാകരൻ
ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി. അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല. അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്നും കെ സുധാകരൻ പറഞ്ഞു. യുഡിഎഫ് അൻവറിൻ്റെ വോട്ടില്ലെങ്കിലും ജയിക്കും. എന്നാൽ മത്സരം കടുക്കും. സിപിഐഎം എം സ്വരാജിനെ ബലിയാടാക്കി.അഭിപ്രായവ്യത്യാസം സതീശന് ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണ്. അത് സ്വാഭാവികമാണ്.
കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ജൂൺ 4 വരെ കനത്ത മഴ തുടരും
വിവിധ ജില്ലകളിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴക്ക് നേരിയ കുറവുണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും രാവിലെ മുതൽ യെല്ലോ അലർട്ടായിരുന്നെങ്കിൽ ഉച്ചക്ക് ശേഷം 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കണ്ണൂർ, കാസർകോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതിശക്ത മഴക്കുള്ള സാധ്യത. മറ്റ് 10 ജില്ലകളിലും ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ ഈ ജില്ലകളിലെല്ലാം യെല്ലോ അലർട്ടും
ദേശീയപാത തകർച്ച; മുഖ്യമന്ത്രിയും ഗതാഗതമന്ത്രി പി.എ. മുഹമ്മദ് റിയാസും ഡൽഹിയിലേക്ക്
ദേശീയപാത തകർച്ചയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി പി.എ. മുഹമ്മദ് റിയാസും ഡൽഹിയിലേക്ക്. ബുധനാഴ്‌ച കേന്ദ്ര ഗതാഗതമന്ത്രി നിഥിൻ ഗഡ്‌കരിയെ കാണുന്ന ഇരുവരും കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്തും. ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടിന് ദേശീയ പാത അഥോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം മന്ത്രി നിഥിൻ ഗഡ്‌കരി നടപടിയെടുത്തിരുന്നു. സ്വന്തം ചെലവിൽ കോൺട്രാക്ടർ പ്രദേശത്ത് പാലം നിർമ്മിക്കണമെന്നും അഥോറിറ്റി നിഷ്കർഷിച്ചിട്ടുണ്ട്. ഉപരിതല ഗതാഗതവകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
മൈസൂർ ജില്ല ആശുപത്രിയിൽ നഴ്‌സിങ് കോളജും മോർച്ചറിയും ആരംഭിക്കും: മന്ത്രി ദിനേശ് ഗുണ്ടുറാവു
സർക്കാർ നഴ്‌സിങ് കോളജും മോർച്ചറിയും മൈസൂർ മെറ്റഗള്ളിയിലെ ജില്ല ആശുപത്രി പരിസരത്ത് സ്ഥാപിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. മൈസൂർ ജില്ല ആശുപത്രി പരിസരത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡേ കെയർ കീമോതെറപ്പി സെൻ്റർ ഉദ്ഘാടനം ചെയ്ത ശേഷം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ജില്ല ആശുപത്രിയിൽ നഴ്‌സിങ് കോളജും മോർച്ചറിയും ആരംഭിക്കേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ ജില്ല സർജൻ ഡോ. ടി.
പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പുതൂർ ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം. നെഞ്ചിന് ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജ് അധികൃതർ മരണം സ്ഥിരീകരിച്ചു. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു മല്ലന്‍. പശുവിനെ മേച്ചുകൊണ്ടിരിക്കുന്ന മല്ലൻ്റെ പിന്നിലൂടെ കാട്ടാനക്കൂട്ടം ഇറങ്ങി
ഇന്ത്യയുടെ ‘ടൈഗർ മാൻ’ വാൽമീക് ഥാപർ അന്തരിച്ചു
ഇന്ത്യയുടെ ടൈഗർമാൻ എന്നറിയപ്പെട്ടിരുന്ന പരിസ്ഥിതി സംരക്ഷകൻ വാൽമീക് ഥാപർ(73) അന്തരിച്ചു. ഡൽഹിയിലെ കൗടില്യ മാർഗിലെ വസതിയിൽ അർബുദ രോഗചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് ലോഥി വൈദ്യുത ശ്മശാനത്തിൽ സംസ്കാരം നടക്കും. വാൽമീക് തൻ്റെ ജീവിതം നാല് പതിറ്റാണ്ടിലേറെ കാലം വന്യജീവി സംരക്ഷണത്തിനായാണ് മാറ്റിവെച്ചത്. കടുവകളുടെ സംരക്ഷണത്തിനായി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ഥാപ്പര്‍ 150-ഓളം സര്‍ക്കാര്‍ പാനലുകളിലും ദൗത്യസേനകളിലും സേവനമനുഷ്ഠിച്ചുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫ്
മാനേജരെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി
നടൻ ഉണ്ണി മുകുന്ദൻ മാനേജരെ മർദിച്ചെന്ന കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തീർപ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. എന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ മാനേജർ വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാനരഹിതമാണ്. നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തനാണെന്നും ഉണ്ണിയുടെ ട്രാക്ക് റിക്കാർഡ് എല്ലാവർക്കും അറിയാമെന്നും വിപിൻ
ജനിത ലൈംഗിക പരിശോധനയ്ക്ക് ഒളിംപിക് ബോക്‌സിങ് ചാംപ്യന്‍ ഇമാനെ ഖലീഫ് വിധേയയാകണം
ചാംപ്യന്‍ അല്‍ജീരിയയുടെ ഒളിംപിക് ബോക്‌സിങ് ഇമാനെ ഖലീഫ് ജനിത ലൈംഗിക പരിശോധനയ്ക്ക് വിധേയയാകണമെന്ന് പുതിയ ഭരണസമിതി. ലോക ബോക്‌സിങ് അസോസിയേഷൻ്റെ പുതിയ ഭരണസമിതിയുടേതാണ് തീരുമാനം. എല്ലാ അത്‌ലറ്റുകള്‍ക്കും ലൈംഗിക പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇനി നടക്കാനിരിക്കുന്ന എല്ലാ ചാംപ്യന്‍ഷിപ്പുകള്‍ക്കും വേണ്ടിയാണ് ഈ വര്‍ഷം പരിശോധന. ലിംഗഭേദം, പ്രായം, ഭാരം എന്നിവയെക്കുറിച്ചുള്ള പുതിയ നയത്തിൻ്റെ ഭാഗമായാണ് പരിശോധന. ഇമാനെ പാരിസ് ഒളിംപിക്‌സില്‍ ബോക്‌സിങ്ങില്‍ ചാംപ്യനായിരുന്നു.സ്ത്രീകളുടെ വിഭാഗത്തിലാണ് ഇമാനെ മല്‍സരിച്ചത്. ഇൻ്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍
ഗുജറാത്തിനെതിരേ മുംബൈക്ക് 20 റൺസ് ജയം
ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഉയർത്തിയ 228 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ ഗുജറാത്ത് ടൈറ്റൻസിനായില്ല. പരാജയം രുചിച്ച ഗുജറാത്ത് പുറത്തായി. നേരത്തേ ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ബംഗളൂരു നേരിട്ട് ഫൈനലിൽ കടന്നത്. ഓപ്പണിംഗ് കൂട്ടുകെട്ട് നൽകിയ തുടക്കം ഹാർദിക് പാ ണ്ഡ്യ പൂർത്തിയാക്കിയതോടെ ഗുജറാത്തിന് കൂറ്റൻ വിജയ ലക്ഷ്യം മറികടക്കുകയെ ന്ന ദൗത്യം വന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസൺ രണ്ടാം ക്വാളിഫയർ
‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പുസ്തകം പ്രകാശനം ചെയ്തു
‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പുസ്തകം പ്രകാശനം ചെയ്തു. എം.പി. വീരേന്ദ്രകുമാറിൻ്റെ വൈവിധ്യപൂര്‍ണമായ കര്‍മ്മപഥങ്ങള്‍ അടയാളപ്പെടുത്തുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം ‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പ്രകാശനംചെയ്തു. സാഹിത്യം, മാധ്യമപ്രവര്‍ത്തനം, രാഷ്ട്രീയം, പരിസ്ഥിതി ദര്‍ശനം തുടങ്ങി വ്യത്യസ്തമേഖലകളിലുള്ള 56 പേരാണ് പുസ്തകത്തില്‍ അദ്ദേഹവുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ചിട്ടുള്ളത്. കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന വീരേന്ദ്രകുമാര്‍ അനുസ്മരണച്ചടങ്ങില്‍ സാറാ ജോസഫ് പുസ്തകം സി. രാധാകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങി.