ദേശീയപാത തകർച്ചയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി പി.എ. മുഹമ്മദ് റിയാസും ഡൽഹിയിലേക്ക്. ബുധനാഴ്‌ച കേന്ദ്ര ഗതാഗതമന്ത്രി നിഥിൻ ഗഡ്‌കരിയെ കാണുന്ന ഇരുവരും കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്തും. ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടിന് ദേശീയ പാത അഥോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം മന്ത്രി നിഥിൻ ഗഡ്‌കരി നടപടിയെടുത്തിരുന്നു.

സ്വന്തം ചെലവിൽ കോൺട്രാക്ടർ പ്രദേശത്ത് പാലം നിർമ്മിക്കണമെന്നും അഥോറിറ്റി നിഷ്കർഷിച്ചിട്ടുണ്ട്. ഉപരിതല ഗതാഗതവകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്‌പേർട്ട് കമ്മിറ്റിയും രൂപീകരിച്ചു. ദേശീയപാത 66 ൽ നിർമ്മാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് സർവീസ് റോഡും 250 മീറ്ററോളം റോഡും ഇടിഞ്ഞു താണിരുന്നു.

Related Posts