എംഎസ്‌സി കപ്പലപകടം; 1200 കോടിയുടെ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
എംഎസ്സി എൽസ-3 കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. മുങ്ങിയ കപ്പലിൽ നിന്ന് എണ്ണ ചോരുകയും കണ്ടെയ്‌നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്‌തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിൻ്റെ ഉത്തരവ്. 9531 കോടി രൂപയുടെ ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു സർക്കാർ വാദം.
മൈസൂരു ദസറയുടെ ഭാഗമായുള്ള എയർ ഷോ പരിശീലന പറക്കൽ ഇന്ന്; പ്രവേശനം പാസ് മൂലം
മൈസൂരു ദസറയുടെ ഭാഗമായി മറ്റന്നാൾ നടക്കാനിരിക്കുന്ന എയർ ഷോയുടെ മുന്നോടിയായി ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് സാരംഗ് ഹെലികോപ്ടറുകൾ ബന്നി മണ്ഡപ് ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ പരിശീലന പറക്കൽ നടത്തും. റിഹേഴ്സൽ കാണാനുള്ള പ്രവേശനം പാസ് മൂലം അനുവദിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിശീലന പരിപാടി 30 മിനിറ്റോളം നീളും.
പവൻ കല്യാണിൻ്റെ ‘ഒജി’ക്ക് തിരിച്ചടി; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനാകില്ലെന്ന് കോടതി
നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിൻ്റെ പുതിയ ചിത്രമായ ‘ഒജി’ സിനിമയുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി നൽകിയ തെലങ്കാന സർക്കാരിൻ്റെ ഉത്തരവ് തെലങ്കാന ഹൈക്കോടതി താൽക്കാലികമായി നിർത്തി വെച്ചു. പ്രീമിയറുകൾക്കും പ്രത്യേക ഷോകൾക്കും ഉയർന്ന ടിക്കറ്റ് നിരക്ക് അനുവദിച്ച സർക്കാർ നീക്കത്തെ ചോദ്യം ചെയ്‌ത് ബർല മല്ലേഷ് യാദവ് സമർപ്പിച്ച ഹർജിയിലാണ് നടപടി. മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ സിനിമാ ടിക്കറ്റുകൾ 50 രൂപയും സിംഗിൾ സ്ക്രീൻ തിയേറ്ററുകളിൽ 100 രൂപയും
ഭൂട്ടാൻ വാഹനക്കടത്ത്; അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ
അനധികൃതമായി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്കു വാഹനങ്ങൾ കടത്തിയ സംഭവത്തിൽ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ. കസ്റ്റംസ് നടത്തിയ പരിശോധനകൾക്ക് പുറമേ ഇ ഡി (എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്), എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) കേന്ദ്ര ജിഎസ്‌ടി, ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) എന്നീ ഏജൻസികളും അന്വേഷണം നടത്തും. ഇഡിയും എൻഐഎയും പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. അന്വേഷണം ആരംഭിക്കുന്ന കാര്യം ഇഡി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രധാനമായും കേസിലെ കള്ളപ്പണ ഇടപാടാണ് ഇ ഡി
സിയാൽ നിർമ്മിത 3 പാലങ്ങളുടെ ഉദ്ഘാടനം 27ന് മുഖ്യമന്ത്രി നിർവഹിക്കും
സിയാൽ നിർമ്മിച്ച് നൽകുന്ന 3 പാലങ്ങളുടെ ഉദ്ഘാടനം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടാണ് 40 കോടി രൂപ ചെലവുള്ള മൂന്ന് പാലങ്ങളുടെ നിർമ്മാണം. കല്ലും കൂട്ടത്ത് മന്ത്രി. പി രാജീവ് ഇന്ന് എയർപോർട്ട് റിംഗ് റോഡ് ഉദ്ഘാടനം ചെയ്യും. കാഞ്ഞൂർ പഞ്ചായത്തിൽ ആറാം ഗേറ്റ് മുതൽ കല്ലുംകൂട്ടം വരെയാണ് റിംഗ് റോഡ് നില വിൽ വരുന്നത്. നെടുമ്പാശേരി
അഗ്നി പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ
അഗ്നി-പ്രൈം മിസൈല്‍ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. 2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ് അഗ്നി പ്രൈം മിസൈല്‍. വിക്ഷേപണം നടത്തിയത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ ആണ്. പ്രത്യേകം രൂപകല്പന ചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍ നിന്നുള്ള ഇത്തരത്തിലുള്ള ആദ്യ വിക്ഷേപണമാണിതെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു. ഡിആര്‍ഡിഒ, സായുധസേന, സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് (എസ്എഫ്‌സി) എന്നിവരാണ് വിജയകരമായ പരീക്ഷണ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച ഏജന്‍സികളെയും മന്ത്രി
എൻഎസ്എസുമായി കോൺഗ്രസിന് നല്ല ബന്ധം: രമേശ് ചെന്നിത്തല
കോൺഗ്രസിന് എൻഎസ്എസുമായി നല്ല ബന്ധമാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ അവർക്ക് അവരുടേതായ നിലപാടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. സർക്കാർ നടത്തിയ അയ്യപ്പസംഗമവും അതിനുപിന്നാലെ നടത്തിയ ബദൽ സംഗമവും യുഡിഎഫും കോൺഗ്രസും അംഗീകരിക്കുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു. ആർഎസ്എസ് ചില നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടിയാണ് അയ്യപ്പസംഗമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നടത്തിയ നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരേ നിരവധി കേസുകളാണ് സർക്കാർ എടുത്തത്. തനിക്കെതിരേയും മരണപ്പെട്ട ഉമ്മൻ
ദസറയ്ക്ക് മുന്നോടിയായി 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് ബോണസ്
ദസറയ്ക്ക് മുന്നോടിയായി 11 ലക്ഷം നോൺ ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്നലെ ചേർന്ന കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് തീരുമാനം.78 ദിവസത്തെ വേതനത്തിന് തത്തുല്യമായ പ്രൊഡക്‌ടിവിറ്റി ലിങ്ക്‌ഡ് ബോണസ് (പി.എൽ.ബി) നൽകും. 1865 66 കോടി രൂപ ഇതിനായി വകയിരുത്തി. പരമാവധി ബോണസ് തുക 17,951 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ലോക്കോ പൈലറ്റ്, സ്റ്റേഷൻ മാസ്റ്റർ ഗ്രൂപ്പ് സി ജീവനക്കാർ തുടങ്ങിയവർക്ക് പ്രയോജനം ലഭിക്കും
കർണാടക മന്ത്രിസഭാ പുനഃസംഘടന ഉടൻ: കോൺഗ്രസ് ചീഫ് വിപ്പ് സലിം അഹമ്മദ്
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ രണ്ടരവർഷം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോൾ കോൺഗ്രസിൽ അധികാരമാറ്റ ചർച്ചകൾക്ക് സജീവം. മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന് കോൺഗ്രസ് ചീഫ് വിപ്പ് സലിം അഹമ്മദ് പറഞ്ഞു. പാർട്ടി ദേശീയനേതൃത്വം മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് പരസ്യപ്രതികരണം വിലക്കിയിട്ടുണ്ടെങ്കിലും ഇത് ലംഘിച്ചാണ് സലിം അഹമ്മദിൻ്റെ പ്രസ്‌താവന. ‘മന്ത്രിമാരിൽ പകുതിയോളം പേര് മാറി പുതുമുഖങ്ങൾ വരും. രണ്ടുവർഷം പൂർത്തിയാകുമ്പോൾതന്നെ മന്ത്രിസഭയിൽ മാറ്റം വേണമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം മുന്നിൽ കണ്ട് മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽനിന്ന്
കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ഥ്യമാകുന്നു: മുഖ്യമന്ത്രി
കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ആദ്യ ഘട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കഴിഞ്ഞ കൊല്ലം രാജ്യത്ത് അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി – സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ദിലീപ് ബില്‍ഡ്‌കോണ്‍