ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ഇന്ന് രാത്രി എട്ട് മണിക്കാണ് മത്സരം. തുടർച്ചയായ രണ്ടാം ഏഷ്യാകപ്പ് കിരീടവും പാക്കിസ്ഥാനെതിരേ ടൂർണമെൻ്റിലെ തുടർച്ചയായ മൂന്നാം ജയവുമാണ് ഇന്ത്യയുടെ ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിനും സൂപ്പർ ഫോറിൽ ഏഴ് വിക്കറ്റിനും തകർത്ത ഇന്ത്യ ടൂർണമെൻ്റിൽ അപരാജിതരാണ്. ഓപ്പണർ അഭിഷേക് ശർമ്മയുടെ മിന്നുന്ന ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ. എട്ട് ബാറ്റർമാരുടെ സാന്നിധ്യമാണ് ഇന്ത്യൻ ബാറ്റിങ്ങിൻ്റെ കരുത്ത്. ശുഭ്മൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദറി, സഞ്ജു സാംസൺ, ഹാർദി ക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ എന്നിവ ഒറ്റയ്ക്ക് മത്സരം ജയിക്കാൻകഴിയുന്ന ബാറ്റർമാരാണ്.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയും, വരുൺ ചക്രവർ ത്തി-കുൽദീപ് യാദവ് – അക്സർ പട്ടേൽ സ്പിൻ ത്രയവും ഇന്ത്യയുടെ പ്രതീക്ഷയാണ്.