പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈന്യത്തിൽ അഭിമാനമുണ്ടെന്നും ഭീകരവാദത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം ഉറച്ചുനിൽക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. ജനങ്ങൾക്കും ഇന്ത്യയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. ഭീകരവാദത്തെ വേരൊടെ പിഴുതെറിയുമെന്നും അമിത് ഷാ വ്യക്തമാക്കി.
‘പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിൻ്റെ മറുപടിയാണ് ഓപ്പറേഷന് സിന്ദൂര്‍. നമ്മുടെ സായുധ സേനയില്‍ അഭിമാനമുണ്ട്. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്ന് മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഭീകരവാദത്തെ വേരൊടെ പിഴുതെറിയും’, അമിത് ഷാ എക്സില്‍ കുറിച്ചു.