ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 02/2027) സിലക്ഷൻ ടെസ്റ്റിന് ജൂലൈ 6 മുതൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ ടെസ്റ്റ് സെപ്റ്റംബർ 22, 23 തീയതികളിൽ അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. 4 വർഷത്തേക്കാണു നിയമനം. ഇതു കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല.

വിദ്യാഭ്യാസ യോഗ്യത:
സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‍സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ്ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബീൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി) ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം.

അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്‌സ്‌ ജയം (ഫിസിക്സ്, മാത്‌സ് പഠിച്ച്). ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം. സയൻസ് ഇതര വിഷയങ്ങളിലെങ്കിൽ 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം.

അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം.

പ്രായം: 2005 ജൂലൈ 1നും 2010 ജനുവരി 1നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 22 ആകണം.

ശാരീരികയോഗ്യത: ഉയരം: 152 സെ.മീ., നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ. വികസിപ്പിക്കാൻ
കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

ശാരീരികക്ഷമത: പുരുഷന്മാർക്ക് 7 മിനിറ്റിലും സ്ത്രീകൾക്ക് 8 മിനിറ്റിലും 1.6 കിലോമീറ്റർ ഓട്ടം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്ക്വാട്‌സ് എന്നിവയും പൂർത്തിയാക്കണം. തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. പരീക്ഷാഫീസ് 550 രൂപ.

ഓൺലൈനായി ഫീസ് അടയ്ക്കാം https://iafrecruitment.edcil.co.in

Related Posts