കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് യുവാവ് ഓടിരക്ഷപ്പെട്ടു. കോട്ടയം മുണ്ടക്കയം പുഞ്ചവയലിലാണ് സംഭവം. പുഞ്ചവയൽ ചേരുതോട്ടിൽ ബീന (65), മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. ഭർത്താവ് പ്രദീപാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു.

ഇന്ന് രാവിലെ 11.50ഓടെ സൗമ്യയും ബീനയും താമസിച്ചിരുന്ന വാടകവീട്ടിൽ എത്തി ഇയാൾ ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ ബഹളം കേട്ട് എത്തിയപ്പോൾ പ്രദീപ് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും ബീനയെയും നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.

Related Posts