ഉത്തർപ്രദേശിലെ നോയിഡയിൽ യുവാവിന്‍റെയും യുവതിയുടെയും മൃതദേഹങ്ങൾ കാറിനകത്ത് വെടിയേറ്റ നിലയിൽ കണ്ടെത്തി. ഇരുവരുടെയും മരണം വെടിയേറ്റെന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. കാറിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

യുവാവിന്‍റെ മൃതദേഹത്തിന് സമീപത്താണ് തോക്ക് കണ്ടെത്തിയത്. യുവതിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts