തെലുങ്കാനയിലെ പെദ്ദപ്പള്ളിയിൽ മൂന്ന് വയസുകാരിയെ തെരുവുനായക്കൂട്ടം കടിച്ചു കൊന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ദിവ്യ ബെഹ്‌റയെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു.
നായ്ക്കൾ കുട്ടിയുടെ കഴുത്തിന് കടിക്കുകയും സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും ദിവ്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അവിടെവച്ചുതന്നെ മരണം സംഭവിക്കുകയും ചെയ്തു.