കർണാടകയിലെ പൈതൃക നഗരമായ ഹംപിയിലെ മൂന്നുദിവസത്തെ സാംസ്‌കാരികോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. ഹംപിയിലെ ഗായത്രി പീഠത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഉത്സവത്തിൻ്റെ ഭാഗമായുള്ള ഡ്രോൺ പ്രദർശനവും ആരംഭിച്ചു. ഹെലികോപ്റ്റർ സവാരി, കരകൗശല പ്രദർശനം, ഭക്ഷ്യമേള, പുഷ്പമേള, ജലമേള, കായികമേള എന്നിവയും ഉത്സവത്തിൻ്റെ ഭാഗമായി നടക്കും.

കൂടുതൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരീക്ഷാ ഷെഡ്യൂളുകളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുമായി, എല്ലാ വർഷവും നവംബറിൽ ഹംപി ഉത്സവ് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

മന്ത്രിമാരായ എച്ച്.കെ. പാട്ടീൽ, ശിവരാജ് തംഗടി, സമീർ അഹമ്മദ്, ബൈരതി സുരേഷ്, നടൻ ശിവരാജ്കുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Related Posts