ഭാര്യയെ കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് ( 45 ) മരിച്ചത്. മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് തെരച്ചിൽ തുടരുകയായിരുന്നു.

ഇന്ന് വനമേഖലയിൽ പ്രതിക്കായി വനം വകുപ്പിൻ്റെ ഡോഗ്സ് ക്വഡിൻ്റെ സഹായത്തോടെ വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ രേണുകയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാനുക്കുട്ടൻ കത്രിക ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തിയത്. കുളത്തുപ്പുഴയിലെ വീട്ടിൽ രേണുകയും സാനുക്കുട്ടനും രേണുകയുടെ അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Related Posts