ചൊവ്വൂർ അഞ്ചാംകല്ലിൽ ട്രാഫിക് പഞ്ചിങ് ബൂത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം. ബസ് കാത്തുനിന്ന 3 സ്ത്രീകൾക്ക് പരിക്കുപറ്റി. കാര്യാട്ടുപ്പറമ്പിൽ സംഗീത, പ്രേമ, സൈറ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന അൽ അസ സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രവും സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു.

Related Posts