റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ സംസ്ഥാനത്ത് പൂർത്തിയായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. എഎവൈ കാർഡുകാർക്ക് 1 ലിറ്ററും മറ്റു കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. വില ലിറ്ററിന് 61 രൂപയാണ്. ജൂൺ 21 മുതൽ വിതരണം ആരംഭിക്കും.

6 ലിറ്റർ മണ്ണെണ്ണ വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകൾക്ക് (NE കാർഡ്) (ഏത് വിഭാഗമായാലും) ലഭിക്കും. മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷൻ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.

ജൂൺ 30ന് അവസാനിക്കുന്ന 2025 – 2026 വർഷത്തിന്‍റെ ആദ്യപാദത്തിലേയ്ക്ക് 5,676 കിലോ ലിറ്റർ മണ്ണെണ്ണയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കേന്ദ്രസർക്കാർ കുറവ് ചെയ്തു വരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി.

Related Posts