പ്രകൃതിക്ഷോഭത്തിൽ ദക്ഷിണ കന്നട ജില്ലയിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ 911 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ ഒന്നിനും ജൂൺ 18നും ഇടയിൽ 829 വീടുകൾ ഭാഗികമായും 82 വീടുകൾ പൂർണമായും തകർന്ന തായി അതോറിറ്റി അറിയിച്ചു.

ജൂൺ മാസത്തിൽ മാത്രം ഇതിൽ പൂർണമായി തകർന്ന രണ്ട് വീടുകൾ ഉൾപ്പെടെ 126 എണ്ണം നശിച്ചു. 705 വീടുകൾ ഭാഗികമായും 80 വീടുകൾ ഏപ്രിൽ, മേയ് മാസങ്ങളിലായി പൂർണമായും തകർന്നു.

വീട് നഷ്ടങ്ങൾക്കുപുറമേ, കാർഷിക, പൂന്തോട്ട കൃഷിഭൂമികളും നശിച്ചു. ഈ കാലയളവിൽ മഴയിൽ 5.38 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന തോട്ടവിളകളും 2.43 ഹെക്‌ടറിൽ കൂടുതലുള്ള കാർഷിക വിളകളും നശിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

Related Posts