അഹമ്മദാബാദിൽ വിമാനാപകടമുണ്ടായ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്‍റെ പരിസരത്തു നിന്ന് പോലീസിന് ലഭിച്ചത് 70 പവനോളം സ്വർണ്ണം. അപകടദിവസം കെട്ടിടനിർമാതാവായ രാജു പട്ടേലും സുഹൃത്തുക്കളുമാണ് 70 ത് പവനോളം ആഭരണങ്ങൾ കണ്ടെത്തി പോലീസിന് കൈമാറിയത്. 80000 രൂപയും പാസ്പോർട്ടുകളും മതഗ്രന്ഥങ്ങളും ആഭരണങ്ങൾക്കു പുറമെ ലഭിച്ചിരുന്നു. വിമാനാപകടത്തിൽ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു.

120 മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറിയതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി അറിയിച്ചു. മൃതദേഹം തിരിച്ചറിഞ്ഞവയിൽ മുംബൈ സ്വദേശിയായ പൈലറ്റ് സുമിത് സഭർവാളിന്‍റെ മൃതദേഹവും ഉണ്ട്‌. വിമാനം തകർന്ന്‌ ബിജെ മെഡിക്കൽ കോളേജിലെ 4 വിദ്യാർഥികളാണ് മരിച്ചതെന്ന് സിവിൽ ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവർക്ക് പുറമെ, ഒരു ഡോക്ടറുടെ ഭാര്യയും മറ്റൊരു ഡോക്ടറുടെ 3 ബന്ധുക്കളും മരിച്ചിരുന്നു.

Related Posts