ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ എല്ലാവരും ടെഹ്‌റാനില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്‍റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് പുതിയ നിര്‍ദേശം നല്‍കിയത്.

എത്രയും പെട്ടെന്ന് എല്ലാവരും ടെഹ്‌റാനില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ആണവായുധം ഇറാന് കൈവശം വെയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

ജനങ്ങളോട് വടക്കുകിഴക്കന്‍ ടെഹ്‌റാനില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇറാനിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതിയുള്ളതിനാലാണ് ഇസ്രയേല്‍ ടെഹ്‌റാനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഡൊണാള്‍ഡ് ട്രംപും ഇതിനുപിന്നാലെയാണ് ടെഹ്‌റാനില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള അറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിനിടെ, കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടി വെട്ടിച്ചുരുക്കി ഡൊണാള്‍ഡ് ട്രംപ് ഒരുദിവസം മുന്‍പേ മടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Related Posts