കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻവശത്തെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും ചാടിയത്. കോഴിക്കോട് ഡിപ്പോയിലെ എടിസി 25 ബസിൽവച്ചായിരുന്നു സംഭവം.

ഇയാൾ തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് താഴേക്ക് ചാടിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കോഴിക്കോട്ടു നിന്നും സുഹൃത്തുക്കളോടൊപ്പം ബസിൽ കയറിയ മനോജ് ചുണ്ടേൽ മുതൽ ബസിനുള്ളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാർ അറിയിച്ചു.

Related Posts