ബാംഗ്ലൂരിലെ സർവജ്ഞനഗർ നിയമസഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഊർജ മന്ത്രി കെ.ജെ. ജോർജ് പ്രദേശത്തെ സർക്കാർ സ്കൂ‌ളുകളുടെ വികസനത്തിനും പുരോഗതിക്കും അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സുബ്ബന്നപാളയ വാർഡിലെ ആർ.എസ് പാളയ ഗവ. ഹയർ പ്രൈമറി സ്കൂ‌ളിൽ എംബസി ഗോൾഫ് ലിങ്ക്സ് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരേസമയം 200 മുതൽ 250 വരെ കുട്ടികൾക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഹാളും, 2 ക്ലാസ് മുറികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Related Posts