കൊങ്കണ്‍ വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഞായറാഴ്ച നിലവില്‍ വരും. 26 തീവണ്ടികളാണ് എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ നിന്ന് കൊങ്കണ്‍ വഴി പോകുന്നത്. എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും. ഒക്ടോബര്‍ 20 വരെ സമയമാറ്റം തുടരും. എറണാകുളം സൗത്തിൽ നിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടാറുള്ള ഡൽഹി നിസാമുദീൻ മംഗള എക്സ്പ്രസ് (12617) ഇനിമുതൽ രാവിലെ 10.30-നാകും യാത്ര തുടങ്ങുക . രാവിലെ 5.15-ന് പോകാറുള്ള എറണാകുളം സൗത്ത്-പുണെ എക്സ്പ്രസ് (22149) പുലർച്ചെ 2.15-ന് പുറപ്പെടും. ഞായറാഴ്ച തോറുമുള്ള എറണാകുളം സൗത്ത്-അജ്മേർ മരുസാഗർ എക്സ്പ്രസ് (12977) രാത്രി 8.20-ന് പകരം സന്ധ്യയ്ക്ക് 6.50-ന് പുറപ്പെടും.
എറണാകുളം സൗത്ത് വഴി കടന്നുപോകുന്ന വിവിധ ട്രെയിനുകളുടെ സമയമാറ്റം ചുവടെ. പഴയ സമയമാണ് ബ്രാക്കറ്റിൽ: നേത്രാവതി (16346) ഉച്ചയ്ക്ക് 1.15 (1.50), തിരുവനന്തപുരം ഡൽഹി രാജധാനി (12431) വൈകീട്ട് 6.30 (രാത്രി 10.30), തിരുനെൽവേലി ഹംസഫർ ഗാന്ധിധാം (20923) ഉച്ചയ്ക്ക് 12.55 (2.20), തിരുനെൽവേലി-ഹാപ്പ (19577) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-ഇന്ദോർ (20931) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-പോർബന്തർ (20909) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-യോഗ നഗരി ഋഷികേശ് (22659) രാവിലെ 9.40 (ഉച്ചയ്ക്ക് 12.55), കൊച്ചുവേളി- ചണ്ഡീഗഢ് (12217) രാവിലെ 9.40 (12.55), കൊച്ചുവേളി-അമൃത്സർ (12483) രാവിലെ 9.40 (12.55).