ഫിഫ രാജ്യാന്തര ലോകകപ്പ് മോഡലിലേക്കു പരിഷ്കരിച്ച, ഫിഫ ക്ലബ് ലോകകപ്പ് പോരാട്ടത്തിന് ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നു പന്തുരുളും. കാൽപ്പന്ത് ലോകത്തിലെ പുതിയ തുടക്കത്തിനു നാളെ കിക്കോഫ്. മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അർജൻ്റെൻ ഇതിഹാസതാരം ലയണൽ മെസിയുടെ ഇന്റർ മയാമിയും ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയും തമ്മിലാണ് ആദ്യ പോരാട്ടം.

യൂറോപ്പിൽ നിന്ന് 12, ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും നാല്, നോർത്ത് & സെൻട്രൽ അമേരിക്ക+കരീബിയൻസിൽ നിന്ന് നാല്, ഓഷ്യാനിയയിൽ നിന്ന് ഒന്ന്, ലാറ്റിനമേരിക്കയിൽ നിന്ന് ആറ് എന്നിങ്ങനെയാണ് ക്ലബ്ബുകളുടെ പങ്കാളിത്തം. ലോക ഫുട്ബോളിലെ ഏറ്റവും വലിയ താര സംഗമത്തിനാണ് നാളെ പന്തുരുണ്ടു തുടങ്ങുക. 81 ലോകരാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ 32 ക്ലബ്ബുകളുടെ ജഴ്‌സിയിൽ എത്തുന്നു. അതിൽ 22 രാജ്യങ്ങൾ ഇതുവരെ ഫിഫ ലോകകപ്പ് കളിച്ചിട്ടില്ല.

Related Posts