അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിലെ യാത്രക്കാരിൽ എല്ലാവരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസകരമായ ഒരു വാർത്ത. ഒരാളെ ജീവനോടെ കണ്ടെത്തി. വിശ്വാസ് കുമാർ രമേശ് എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ അമേഷ് വിശ്വാസ് ദേഹത്ത് മുറിവുകളുണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവർത്തരോടൊപ്പം ആംബുലൻസിൽ കയറിയത്. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാൾ ദമൻ-ദിയു സ്വദേശിയായ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നാട്ടിൽ വന്ന് സഹോദരൻ അജയ് കുമാറിനൊപ്പം മടങ്ങുന്നതിനിയാണ് അപകടം.

Related Posts