തകർന്നുവീണ വിമാനത്തിലെ യാത്രക്കാരിൽ മലയാളിയും, പത്തനംതിട്ട പുല്ലാട് സ്വദേശിനിയും ലണ്ടനിൽ നഴ്സുമായ രഞ്ജിത ഗോപകുമാരൻ നായരാണ് അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. നാട്ടിൽ വന്ന് ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രഞ്ജിത. കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയിൽ തകർന്നു വീണത്. വിമാനം നിയന്ത്രിച്ചിരുന്നത് ക്യാപ്റ്റൻ സുമീത് സഭർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ്.