5 തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യത സ്വന്തമാക്കി. ഇറ്റാലിയൻ കോച്ച് കാർലോ ആൻസിലോട്ടിയുടെ ശിക്ഷണത്തിൽ ആദ്യ ജയം കുറിച്ചാണ് ബ്രസീൽ ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നു ലോകകപ്പ് ടിക്കറ്റ് എടുത്തത്. സാവോ പോളോയിൽ നടന്ന മത്സരത്തിൽ ബ്രസീൽ 1-0നു പരാഗ്വെയെ കീഴടക്കി. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ 16-ാം മത്സരമായിരുന്നു. ജയത്തോടെ ബ്രസീൽ 25 പോയിൻ്റിലെത്തി. 44-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറായിരുന്നു ബ്രസീലിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ആൻസിലോട്ടിയുടെ ശിക്ഷണത്തിൽ ബ്രസീലിന്‍റെ ആദ്യ ഹോം മത്സരമായിരുന്നു. ഗോൾ നേടിയശേഷം വിനീഷ്യസ് ഡഗ്ഗൗട്ടിലേക്കെത്തി ആൻസിലോട്ടിയെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിട്ടു. ഇക്വഡോറിന് എതിരായ എവേ പോരാട്ടത്തിൽ സമനിലയോടെയാണ് (0-0) ആൻസിലോട്ടിയുടെ ബ്രസീൽ മാനേജീരിയൽ കരിയർ ആരംഭിച്ചത്.

Related Posts