സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അടുത്തയാഴ്‌ച മുതൽ അരമണിക്കൂർ കൂട്ടിയത് നടപ്പിൽ വരും. വിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ പുനഃക്രമീകരിക്കാൻ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി നിർദേശിച്ച കാര്യങ്ങൾ ഉൾപ്പെടുത്തി അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

വിവിധ മേഖലകളിലുള്ളവരുമായി കരട് അന്തിമമാക്കുന്നതിന് ഈ മാസം 21ന് ചർച്ച നടത്തും. പിഎം ശ്രീ നടപ്പാക്കാത്തതിനാൽ എസ്എസ്കെ ഫണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് വീണ്ടും കേന്ദ്രമന്ത്രിയെ കാണുന്നത് ആലോചിക്കുന്നുണ്ട്. പോക്സോ കേസെടുത്തതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാത്ത ഡിഡിഇമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ലഹരിവിരുദ്ധ പ്രചാരണപരിപാടികൾ ജൂൺ 26-ന് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Posts