റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിൻ്റെ (ആർ.സി.ബി) ഐ. പി.എൽ 2025 വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെത്തുടർന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ. ശങ്കറും ട്രഷറർ ഇ.എസ്. ജയറാമും സ്ഥാനങ്ങൾ രാജിവെച്ചു.

പൊതുജന പ്രതിഷേധത്തിനും നിയമ പരിശോധനക്കും ഇടയിലാണ് രാജി. തീരുമാനത്തിന് പിന്നിലെ കാരണം ‘ധാർമ്മിക ഉത്തരവാദിത്തം’ ആണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ദിവസമായി അരങ്ങേറിയ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ സംഭവങ്ങൾ കാരണം, ഞങ്ങളുടെ പങ്ക് വളരെ പരിമി തമാണെങ്കിലും, ധാർമ്മിക ഉത്തരവാദിത്തം വഹിച്ച് കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍റെ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിൽ നിന്ന് ഞങ്ങൾ രാജിവെച്ചതായി അറിയിക്കുന്നു,’ എന്ന് സംയുക്ത പ്രസ്താവനയിൽ ഇരുവരും പറഞ്ഞു.

ദു​ര​ന്ത​വു​മാ​യി ബന്ധപ്പെട്ട് ഫ​യ​ൽ ചെ​യ്ത എ​ഫ്‌.​ഐ.​ആ​റു​ക​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം തേ​ടി ആ​ർ‌.​സി‌.​ബി​യും കെ.‌​എ​സ്‌.​സി‌.​എ​യും സം​യു​ക്ത​മാ​യി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തി​നു​ശേ​ഷം കോ​ട​തി സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ശ​ശി​കി​ര​ൺ ഷെ​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ജൂ​ൺ 10ന​കം സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് നി​ർ​ദേ​ശി​ച്ചു.

Related Posts